ഹെൽമറ്റ് ധരിച്ചില്ല, യുവാവിനെ ഫുട്പാത്തിലിട്ട് മർദ്ദിച്ച് പൊലീസുകാർ, നടപടി

മദ്യപിച്ച് ഹെൽമറ്റ് പോലുമില്ലാതെ ബൈക്ക് ഓടിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിലൂടെ പുറത്ത് വന്നതോടെയാണ് പൊലീസിനെതിരെ നടപടി വരുന്നത്

Three police officers were suspended after they thrashed a motorcyclist for not wearing a helmet etj

ചെന്നൈ: ഹെൽമറ്റ് ധരിക്കാതെ ബൈക്കിലെത്തിയ യുവാവിനെ റോഡ് സൈഡിലിട്ട് തല്ലി ചതച്ച പൊലീസുകാർക്കെതിരെ നടപടി. തമിഴ്നാട്ടിലെ ചെന്നൈയിൽ ഞായറാഴ്ചയാണ് സംഭവം. കോയമേട് ഭാഗത്ത് വാഹന പരിശോധന നടത്തിയ പൊലീസുകാരാണ് ബൈക്കിലെത്തിയ യുവാവിനെ വഴിയിലിട്ട് തല്ലിച്ചതച്ചത്. എസ്ഐ ശക്തിവേലും കോൺസ്റ്റബിൾമാരായ ദിനേശും അരുളും ചേർന്നാണ് യുവാവിനെ ക്രൂരമായി മർദ്ദിച്ചത്.

മദ്യപിച്ച് ഹെൽമറ്റ് പോലുമില്ലാതെ ബൈക്ക് ഓടിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിലൂടെ പുറത്ത് വന്നതോടെയാണ് പൊലീസിനെതിരെ നടപടി വരുന്നത്. പൊലീസ് യുവാവിനെ റോഡ് സൈഡിലിട്ട് മർദ്ദിക്കുന്ന ദൃശ്യങ്ങൾ വഴിയിലൂടെ പോയവരാണ് ചിത്രീകരിച്ചത്.

യുവാവിനെ പൊലീസുകാർ തൊഴിക്കുന്നതും തലയിൽ അടിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. സംഭവത്തിൽ അന്വേഷണം പൂർത്തിയാവുന്നത് വരെയാണ് പൊലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios