രണ്ട് എടിഎമ്മുകളിലും സിസിടിവി ക്യാമറകളില്ല, രാത്രിയിലെത്തി ആരുമറിയാതെ കൊണ്ട് പോയത് 63 ലക്ഷവും 37 ലക്ഷവും
എടിഎം കൗണ്ടറുകളിൽ സിസിടിവി ക്യാമറകൾ ഇല്ലാതിരുന്നതിനാൽ മോഷ്ടാക്കളുടെ ദൃശ്യങ്ങളൊന്നും കിട്ടിയിട്ടില്ല.
ഹൈദരാബാദ്: ആന്ധ്രയിൽ എടിഎം കുത്തി തുറന്ന് ഒരു കോടിയോളം രൂപ കവർന്നു. കടപ്പയിലെ രണ്ട് എടിഎമ്മുകളിൽ നിന്നാണ് കഴിഞ്ഞ ദിവസം പണം കവർന്നത്. കടപ്പ ദ്വാരക നഗറിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മിൽ നിന്നും 63 ലക്ഷത്തോളം രൂപയും സമീപത്തെ മറ്റൊരു എടിഎമ്മിൽ നിന്ന് 37 ലക്ഷം രൂപയുമാണ് മോഷ്ടാക്കൾ കവർന്നു.
മോഷണം നടന്ന ഈ രണ്ട് എടിഎമ്മുകളിലും സിസിടിവി ക്യാമറകൾ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. സമീപത്തെ മറ്റൊരു എടിഎമ്മിലും മോഷണ ശ്രമം ഉണ്ടായെങ്കിലും ഇവിടെ സുരക്ഷക്കായി സ്ഥാപിച്ചിരുന്ന സൈറൺ മുഴങ്ങിയതോടെ ശ്രമം ഉപേക്ഷിച്ച് മോഷ്ടാക്കൾ രക്ഷപ്പെട്ടു. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം