ബിരിയാണിയില്‍ 'ലെഗ് പീസും എക്സ്ട്രാ മസാല'യുമില്ല; ടാഗ് ചെയ്ത ട്വീറ്റിന് മറുപടിയുമായി തെലങ്കാന മന്ത്രി
എക്സ്ട്രാ മസാലയും ലെഗ് പീസും ആവശ്യപ്പെട്ട തനിക്ക് ലഭിച്ചത് കുറവ് മസാലയും ചെസ്റ്റ് പീസുമാണ്. ഇങ്ങനെയാണോ ആളുകള്‍ക്ക് ഭക്ഷണം നല്‍കുന്നതെന്ന് ചോദിച്ചായിരുന്നു സൊമാറ്റോയെയും മന്ത്രി കെടി ആറിനേയും ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റ്.
സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത് ബിരിയാണി ആവശ്യപ്പെട്ട രീതിയില്‍ ലഭിച്ചില്ല. പരാതിയുമായി ട്വീറ്റ് ചെയ്ത യുവാവിന് മറുപടിയുമായി തെലങ്കാന ഗ്രാമനഗര വികസന കാര്യമന്ത്രി കെടി രാമ റാവു. ട്വിറ്ററില്‍ ഏറെ ചിരിപടര്‍ത്തിയാണ് ഹൈദരബാദ് സ്വദേശിയുടെ ട്വീറ്റ് എത്തിയത്. തൊടാകുറി രഘുപതി എന്ന യുസറായിരുന്നു മന്ത്രിയെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തത്. എക്സ്ട്രാ മസാലയും ലെഗ് പീസും ആവശ്യപ്പെട്ട തനിക്ക് ലഭിച്ചത് കുറവ് മസാലയും ചെസ്റ്റ് പീസുമാണ്. ഇങ്ങനെയാണോ ആളുകള്‍ക്ക് ഭക്ഷണം നല്‍കുന്നതെന്ന് ചോദിച്ചായിരുന്നു സൊമാറ്റോയെയും മന്ത്രി കെടി ആറിനേയും ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റ്.
ട്വീറ്റ് വൈറലായതോടെ സംഭവം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. താനെന്താണ് ഇക്കാര്യത്തില്‍ ചെയ്യേണ്ടതെന്നും എന്നെ എന്തിനാണ് ഇതില്‍ ടാഗ് ചെയ്തിരിക്കുന്നതെന്നും ചോദിച്ചായിരുന്നു മന്ത്രിയുടെ മറുപടി ട്വീറ്റ്. ഇതോടെ രാഷ്ട്രീയ നേതാക്കളും സംഭവം ഏറ്റെടുക്കുകയായിരുന്നു. ടിആര്‍എസ് സമൂഹമാധ്യമ കണ്‍വീനര്‍ മന്നേ കൃഷ്ണക്, എഐഎംഐഎം നേതാവ് അസദ്ദുദീന്‍ ഒവൈസിയും അടക്കമുള്ളവര്‍ യുവാവിന്‍റെ ട്വീറ്റിന് മറുപടിയുമായി എത്തി. ഇതോടെ യുവാവ് ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.
ഉടനടി കെടിആറിന്‍റെ ഓഫീസ് പ്രതികരിക്കണമെന്നും മന്ത്രിയും ടീം അംഗങ്ങളും കൊവിഡ് മഹാമാരി സംബന്ധിച്ച മെഡിക്കല്‍ ആവശ്യങ്ങളുടെ തിരക്കിലാണെന്ന് മറുപടി നല്‍കണമെന്നുമായിരുന്നു ഒവൈസിയുടെ മറുപടി. കൊവിഡ് മഹാമാരി വ്യാപനം തടയാനായി മന്ത്രിമാരും ഉദ്യോഗസ്ഥരും പാടുപെടുന്നതിനിടയില്‍ ഇത്തരമൊരു ആവശ്യവുമായി വന്ന യുവാവിന് കടുത്ത മറുപടി നല്‍കുന്നുണ്ട് ചിലര്‍.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona