'വീഡിയോ കോളിലൂടെ അശ്ലീല ചേഷ്ട'; പഞ്ചാബില്‍ മന്ത്രിക്കെതിരെ ലൈംഗികാതിക്രമ ആരോപണം

ബിജെപി യുവനേതാവ് തജ്ജിന്ദർ ബാഗ സാമൂഹിക മാധ്യമമായ എക്സിൽ ബൽക്കർ സിംഗിന്‍റേതെന്ന് ആരോപിച്ചുള്ള വിഡിയോ പോസ്റ്റ് ചെയ്തതോടെയാണ് വിവാദം ഉയരുന്നത്

sexual allegation against punjab minister

ഛണ്ഡീഗഡ്: പഞ്ചാബിലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ബൽക്കർ സിംഗിനെതിരെ ലൈംഗികാതിക്രമ ആരോപണം. ജോലിക്കായി സമീപിച്ച 21കാരിയെ വീഡിയോ കോളിലൂടെ അശ്ലീല ചേഷ്ടകള്‍ കാണിച്ചു എന്നാണ് മന്ത്രിക്കെതിരെയുള്ള ആരോപണം. 

ബിജെപി യുവനേതാവ് തജ്ജിന്ദർ ബാഗ സാമൂഹിക മാധ്യമമായ എക്സിൽ ബൽക്കർ സിംഗിന്‍റേതെന്ന് ആരോപിച്ചുള്ള വിഡിയോ പോസ്റ്റ് ചെയ്തതോടെയാണ് വിവാദം ഉയരുന്നത്. ബൽക്കർ സിംഗിനെതിരെ നടപടിയെടുക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനോടും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോടും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read:- കാര്‍ കഴുകിയ വെള്ളം റോഡിലേക്ക് ഒഴുക്കിയതിന് അയല്‍വാസിയെ അടിച്ചുകൊന്ന കേസിലെ പ്രതിയുടെ വീട്ടിലും അക്രമം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios