ആംബുലന്‍സില്‍ മരണത്തോട് മല്ലടിച്ച കൊവിഡ് രോഗിയെ പിപിഇ കിറ്റ് മാറ്റി പരിശോധിച്ച ഡോക്ടര്‍ ക്വാറന്‍റൈനില്‍

എയിംസിലെ ട്രോമാ സെന്‍ററിലെ ഐസിയു യൂണിറ്റിലേക്ക് രോഗിയെ മാറ്റുന്നതിനിടയിലാണ് സംഭവം. മെയ് 8 ന് രാവിലെ 2 ണിയോടെയാണ് സംഭവം നടന്നത്. ആംബുലന്‍സിനുള്ളിലെ അരണ്ട വെളിച്ചത്തില്‍ ഇന്‍റുബേറ്റ് ചെയ്യാന്‍ ദൃശ്യത തടസമായതോടെയാണ് ഡോക്ടര്‍ സാഹസത്തിന് മുതിര്‍ന്നത്

senior resident doctor of AIIMS has been advised quarantine after he took off his protective gear and put himself at grave risk to save a critical coronavirus patient

ദില്ലി: കൊവിഡ് 19 രോഗിയെ പരിചരിക്കാന്‍ പിപിഇ കിറ്റ് ഉപേക്ഷിച്ച ഡോക്ടറോട് ക്വാറന്‍റൈനില്‍ വിട്ടു. ദില്ലി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ സീനിയര്‍ റസിഡന്‍റ് ഡോക്ടറാണ് ഗുരുതരാവസ്ഥയിലാ കൊവിഡ് രോഗിയെ ഐസിയുവിലേക്ക് മാറ്റുന്നതിനിടയിലാണ് മുതിര്‍ന്ന ഡോക്ടര്‍ക്ക് ഫേസ് ഷീല്‍ഡ് മാറ്റേണ്ടി വന്നത്. 

സഹീദ് അബ്ദുള്‍ മജീദ് എന്ന സീനിയര്‍ റസിഡന്‍റ് ഡോക്ടറോടാണ് ക്വാറന്‍റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. എയിംസിലെ ട്രോമാ സെന്‍ററിലെ ഐസിയു യൂണിറ്റിലേക്ക് രോഗിയെ മാറ്റുന്നതിനിടയിലാണ് സംഭവം. മെയ് 8 ന് രാവിലെ 2 ണിയോടെയാണ് സംഭവം നടന്നത്. രോഗിയ്ക്ക് ശ്വസിക്കാന്‍ കഠിനമായ ബുദ്ധിമുട്ട് നേരിടുകയും ചെയ്തതോടെയാണ് വീണ്ടും ഇന്‍റുബേറ്റ് ചെയ്യേണ്ടി വന്നത്. എന്നാല്‍ ആംബുലന്‍സിനുള്ളിലെ അരണ്ട വെളിച്ചത്തില്‍ കാണുന്നതിന് ബുദ്ധിമുട്ട് നേരിട്ടതോടെയാണ് പിപിഇ കിറ്റിലെ ഗോഗിള്‍സും ഫേസ് ഷീല്‍ഡും ഡോക്ടര്‍ മജീദ് മാറ്റിയത്. 

വീണ്ടും ഇന്‍റുബേറ്റ് ചെയ്തില്ലെങ്കില്‍ രോഗിയുടെ ജീവന്‍ അപകടത്തിലാവുമെന്ന് കണ്ടതോടെയാണ് ഡോ മജീദ് രണ്ടാമതൊന്നുമാലോചിക്കാതെ പിപിഇ കിറ്റ് മാറ്റി ചികിത്സിച്ചത്. ജമ്മുകശ്മീരിലെ അനന്ത്നാഗ് സ്വദേശിയാണ് ഡോക്ടര്‍ മജീദ്. കൊറോണ മഹാമാരിയുടെ സമയത്ത് നമ്മുക്ക് ചുറ്റുമുള്ള എല്ലാത്തിനോടും അനുകമ്പയോടെ പെരുമാറണമെന്നും ഡോക്ടര്‍ മജീദിന്‍റെ മാതൃക അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നും എയിംസ് അധികൃതര്‍ വിശദമാക്കി. 

Latest Videos
Follow Us:
Download App:
  • android
  • ios