താങ്കള്‍ ഹിന്ദുവാണോ? ഇവിടെ ഒരു മുസ്‍ലിം ജീവനക്കാരന്‍ മാത്രമാണുള്ളത്; അമ്പരിപ്പിച്ച ആ ചോദ്യത്തേക്കുറിച്ച് വ്യവസായി

അവരുടെ വാക്കുകള്‍ കേട്ട് നാണം കെട്ടുപോയി. താന്‍ മാത്രമല്ല ഇന്ത്യയിലെ സംസ്കാരമുള്ള ഒരു ഹിന്ദുവും അത്തരത്തില്‍ പെരുമാറുകയില്ലെന്ന് അവരോട് പറഞ്ഞു. കെമിക്കല്‍ എന്‍ജിനിയറായ കിഷോര്‍ മരിവാല ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ സെറ്റില്‍ മെന്‍റ്സ് സ്ഥാപക ബോര്‍ഡ് മെമ്പര്‍ കൂടിയാണ്. 

senior industrialist Kishore Mariwala ashamed of India's reputation abroad

ദില്ലി: തായ്‍ലന്‍ഡിലെ അവധി ആഘോഷത്തിന് ഇടയില്‍ നേരിടേണ്ടി വന്ന നാണം കെടുത്തുന്ന അനുഭവം പങ്കുവച്ച് മുതിര്‍ന്ന വ്യവസായി. തായ്‍ലന്‍ഡിലെ ഫുകേതില്‍ ആഡംബര നൗകയില്‍ യാത്രക്കായി എത്തിയ മാരികോ മുന്‍ ബോര്‍ഡ് മെമ്പറായ കിഷോര്‍  വി മരിവാലയാണ് തനിക്ക് നേരിട്ട വിചിത്ര അനുഭവം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. 

രാജ്യാന്തര തലത്തില്‍ ഇന്ത്യയുടെ മുഖം മാറുന്നത് വ്യക്തമാക്കുന്നത് വിശദമാക്കുന്നതായിരുന്നു അനുഭവമെന്ന് കിഷോര്‍ കുറിക്കുന്നു. ഒരാഴ്ചത്തേക്കായി ആഡംബര നൗക ബുക്ക് ചെയ്താണ് ഫുകേതില്‍ എത്തിയത്. അതിന്‍റെ ഒരുക്കങ്ങള്‍ എന്തായി എന്നറിയാന്‍ ആയിരുന്നു സേവനം നല്‍കുന്ന കമ്പനിയില്‍ എത്തിയത്. റിസപ്ഷനില്‍ നിന്ന് തന്‍റെ വിവരങ്ങള്‍ പരിശോധിച്ച പെണ്‍കുട്ടി ചോദിച്ചു താങ്കള്‍ ഇന്ത്യയില്‍ നിന്നാണോ? അതെ എന്ന് മറുപടി നല്‍കിയതോടെ അടുത്ത ചോദ്യമെത്തി. താങ്കള്‍ ഹിന്ദുവാണോ?  അതെ എന്ന് മറുപടി നല്‍കിയ ശേഷം എന്തിനാണ് ഇത് തിരക്കുന്നതെന്ന് ചോദിച്ചു. 

അപ്പോള്‍ ആ പെണ്‍കുട്ടി അവളുടെ ബോസിനെ വിളിച്ച് സംസാരിക്കാന്‍ തുടങ്ങി. തായ് ഭാഷയില്‍ അവര്‍ തമ്മില്‍ അല്‍പ നേരം സംസാരിച്ചു.  അതിന് ശേഷം മാനേജര്‍ വന്ന് പറഞ്ഞു. സര്‍ ഞങ്ങളുടെ എല്ലാ ഡ്രൈവര്‍മാര്‍ മറ്റ് സന്ദര്‍ശകര്‍ക്കൊപ്പമാണ്. ഒരാള്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെയുള്ളത്. അയാള്‍ മുസ്‍ലിം ആണ്. അത് താങ്ങള്‍ക്ക് ബുദ്ധിമുട്ടാകുമോ? അതിന് എനിക്ക് എന്താണ് പ്രശ്നം എന്ന് ചോദിച്ചപ്പോള്‍ അവര്‍ നല്‍കിയ മറുപടി എന്നെ ഞെട്ടിച്ചു. സര്‍ മാധ്യമങ്ങളിലൂടെ ഞങ്ങള്‍ അറിയുന്നുണ്ട്. ഇന്ത്യയില്‍ ഹിന്ദുക്കള്‍ മുസ്‍ലിമുകള്‍ അടുത്ത് വരുന്നത് താല്‍പര്യപ്പെടുന്നില്ലെന്നത് അറിയാം അതിനാലാണ് ചോദിച്ചതെന്ന് അവര്‍ വിശദമാക്കിയെന്ന് കിഷര്‍ കുറിക്കുന്നു. 

അവരുടെ വാക്കുകള്‍ കേട്ട് നാണം കെട്ടുപോയി. താന്‍ മാത്രമല്ല ഇന്ത്യയിലെ സംസ്കാരമുള്ള ഒരു ഹിന്ദുവും അത്തരത്തില്‍ പെരുമാറുകയില്ലെന്ന് അവരോട് പറഞ്ഞു. കെമിക്കല്‍ എന്‍ജിനിയറായ കിഷോര്‍ മരിവാല ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ സെറ്റില്‍ മെന്‍റ്സ് സ്ഥാപക ബോര്‍ഡ് മെമ്പര്‍ കൂടിയാണ്. വിദേശത്ത് ഇന്ത്യക്കാര്‍ മുസ്‍ലിം വിരുദ്ധരാണെന്ന നിലയിലാണ് ധാരണകള്‍ പരക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് കിഷോര്‍ മരിവാലയുടെ അനുഭവം.

പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടക്കുന്ന പ്രതിഷേധങ്ങള്‍ രാജ്യാന്ത ശ്രദ്ധ നേടിയിട്ടുണ്ട്. മാരികോ ചെയര്‍മാനായ ഹര്‍ഷ് മരിവാലയും സമാനമായ ആശയം ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios