സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പ്രവര്‍ത്തന വിലക്ക് നീക്കിയ നടപടി സ്വാഗതം ചെയ്ത് ആര്‍എസ്എസ്

രാഷ്ട്രീയ താൽപര്യങ്ങളോടെയായിരുന്നു വിലക്ക് എന്നും ആർഎസ്എസ് പ്രസ്താവന

rss welcome ban lift on goverment employees

ദില്ലി: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കാനുള്ള വിലക്ക് നീക്കിയ നടപടി  സ്വാഗതം ചെയ്ത് ആര്‍എസ്എസ്. വിലക്ക് നീക്കിയത് രാജ്യത്തെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും ര ാഷ്ട്രീയ താല്‍പര്യങ്ങളോടെയായിരുന്നു വിലക്ക് എന്നും ആര്‍എസ്എസ് പ്രസ്താവനയില്‍ പറഞ്ഞു. 

99 വര്‍ഷമായി രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിലും സമൂഹത്തിനായുള്ള സേവനത്തിലും തുടര്‍ച്ചയായി ഇടപെടുന്ന സംഘടനയാണ് ആര്‍എസ്എസ് എന്ന് പ്രസ്താവനയില്‍ പറഞ്ഞു. 'ദേശീയ സുരക്ഷയിലും ഐക്യത്തിലും അഖണ്ഡതയിലും സമൂഹത്തെ പ്രകൃതിദുരന്തസമയത്ത് കൈപിടിച്ചുയര്‍ത്തുന്നതിലും സംഘത്തിന്റെസംഭാവനകള്‍ കണക്കിലെടുത്ത് രാജ്യത്തെ വിവിധ തരം നേതൃത്വങ്ങളും സംഘത്തിന്റെ പങ്കിനെ കാലാകാലങ്ങളില്‍ പ്രകീര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി അന്നത്തെ സര്‍ക്കാര്‍ സര്‍ക്കാര്‍ ജീവനക്കാരെ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിലക്കിയിരുന്നു. സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം ഉചിതവും ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതുമാണെന്നും പ്രസ്താവന വ്യക്തമാക്കി. 

സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ജീവനക്കാരെയും രാഷ്ട്രീയവല്‍ക്കരിക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് കോണ്‍?ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.ഇത് ജീവനക്കാര്‍ക്ക് പക്ഷപാത രഹിതമായി പ്രവര്‍ത്തിക്കാന്‍ വെല്ലുവിളിയാകും. ഭരണഘടനാസ്ഥാപനങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് മോദി തുടരുകയാണെന്നും ഖര്‍ഗെ കുറ്റപ്പെടുത്തി

 

സർക്കാർ ജീവനക്കാർക്ക് ആർഎസ്എസിൽ പ്രവർത്തിക്കാം, വിലക്ക് നീക്കിയതിനെതിരെ കോൺഗ്രസ് രംഗത്ത്

 

Latest Videos
Follow Us:
Download App:
  • android
  • ios