PM Modi in Varanasi : അര്‍ധരാത്രിയില്‍ വാരണാസി ചുറ്റി മോദിയും യോഗിയും; ചിത്രങ്ങള്‍ വൈറല്‍

കാശി ധാം ഇടനാഴി ഉദ്ഘാടനത്തിനു ശേഷം രാത്രി ബിജെപി മുഖ്യമന്ത്രിമാരുടെ യോഗം ചേര്‍ന്നിരുന്നു. ഇത് അര്‍ധരാത്രി വരെ നീണ്ടു. ഇതിനു ശേഷമാണ് യോഗിയേയും കൂട്ടി മോദി നിരത്തിലേക്ക് ഇറങ്ങിയത്. 

PM Modi and CM Yogi at Banaras Railway Station in varanasi at mid night

വാരണാസി: കാശിയിലെ മഹാദേവ ക്ഷേത്രത്തിലെ കാശി ധാം ഇടനാഴി ഉദ്ഘാടനം അടക്കം തിരക്കേറിയ പരിപാടികള്‍ക്ക് ശേഷം ചൊവ്വാഴ്ച അര്‍ധരാത്രിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ 'നൈറ്റ് ഔട്ടിന്‍റെ' ചിത്രങ്ങള്‍ വൈറലാകുന്നു. അര്‍ധരാത്രിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും കൂട്ടി വാരാണസിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ വീണ്ടുമെത്തി. വാരാണസിയിലും ബനാറസ് റയില്‍വേ സ്‌റ്റേഷനിലുമാണ് ഇരുവരുമെത്തിയത്.

കാശി ധാം ഇടനാഴി ഉദ്ഘാടനത്തിനു ശേഷം രാത്രി ബിജെപി മുഖ്യമന്ത്രിമാരുടെ യോഗം ചേര്‍ന്നിരുന്നു. ഇത് അര്‍ധരാത്രി വരെ നീണ്ടു. ഇതിനു ശേഷമാണ് യോഗിയേയും കൂട്ടി മോദി നിരത്തിലേക്ക് ഇറങ്ങിയത്. യോഗിക്കൊപ്പം ക്ഷേത്രനഗരിയിലൂടെ നടക്കുന്ന ചിത്രങ്ങള്‍ മോദി ട്വീറ്റ് ചെയ്തു.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ഉത്തർപ്രദേശ് (Uttar Pradesh Election 2022) നിലനിർത്താനുള്ള പ്രചരണങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും (PM Modi) ബിജെപിയും തുടക്കമിട്ടിരിക്കുകയാണ്. കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി വിശ്വാസികൾക്ക് തുറന്നുകൊടുക്കാനെത്തിയ പ്രധാനമന്ത്രി വരാണസിയിൽ തമ്പടിച്ചാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. 

ഇന്ന് ബിജെപി മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുത്ത ശേഷമായിരിക്കും മോദി ദില്ലിയിലേക്ക് മടങ്ങുക. രാവിലെ പത്ത് മണിമുതൽ ഉച്ചക്ക് രണ്ട് മണിവരെയാണ് മുഖ്യമന്ത്രിയുടെ യോഗം ചേരുന്നത് (BJP Chief Ministers Meeting). അതിന് ശേഷം സ്വര്‍വേദ് മന്തിറിൽ നടക്കുന്ന സദ്ഗുരു സദാഫൽദിയോ വിഹാംഗം യോഗ് സൻസ്ഥാന്‍റെ 98-ാം വാര്‍ഷിക ആഘോഷത്തിലും മോദി പങ്കെടുക്കും. വൈകീട്ടാകും ദില്ലിയിലേക്ക് മടങ്ങുക.

Read More: ഇവിടെയുള്ളത് ശിവഭഗവാന്‍റെ സർക്കാർ: കാശി ഇടനാഴി ഉദ്ഘാടനം ചെയ്ത് മോദി

കാശി ഇടനാഴിയുടെ ഉദ്ഘാടനത്തിലൂടെ ഹൈന്ദവ വോട്ടുകളുടെ ഏകീകരണം എന്ന ലക്ഷ്യത്തിലേക്ക് കൂടിയാണ് ബിജെപി ചുവടുവയ്ക്കുന്നത്. അയോധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിട്ടപ്പോൾ നടത്തിയ അതേ പ്രാധാന്യമാണ് യുപിയിൽ കാശി ഇടനാഴിയുടെ ഉദ്ഘാടനത്തിന് ബിജെപി നൽകിയതെന്നതും ശ്രദ്ധേയമാണ്. കാശി വിശ്വനാഥ ക്ഷേത്രത്തിനെ ഗംഗാ നന്ദിയുമായി ബന്ധിപ്പിക്കുന്ന പുതിയ ഇടനാഴിയുടെ ഉദ്ഘാടനം ഇന്നലെയാണ് നരേന്ദ്രമോദി നിർവഹിച്ചത്. 

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കം സംബന്ധിച്ച ചടങ്ങിലാണ് ഇടനാഴിയുടെ ഉദ്ഘാടനം മോദി നിർവഹിച്ചത്. ഉദ്ഘാടനം പ്രസംഗത്തിൽ കാശി അതിന്‍റെ ഭൂതകാലചൈതന്യം വീണ്ടെടുത്തുവെന്ന് പറഞ്ഞ മോദി പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. കാശിയുടെ ചരിത്രവും സംസ്കാരവും തകര്‍ക്കാൻ ഔറങ്കസേബ് ശ്രമിച്ചെന്നും കാശിയെ തകര്‍ക്കാൻ ഇനി ആര്‍ക്കുമാകില്ലെന്നും മോദി പറഞ്ഞുവച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios