പുതിയ കേന്ദ്ര നിയമങ്ങൾക്ക് ഹിന്ദി പേരുകൾ നൽകുന്നത് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം, ഹൈക്കോടതിയില്‍ ഹര്‍ജി
ഇന്ത്യൻ ശിക്ഷാനിയമം ഇന്ത്യൻ തെളിവ് നിയമം ക്രിമിനൽ നടപടി നിയമം എന്നിവ ഭാരതീയ ന്യായ സംഹിത, ഭാരതീയ സാക്ഷ്യ അതിനിയം, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത എന്നീങ്ങനെ മാറ്റാനാണ് തീരുമാനം
എറണാകുളം:പുതിയ കേന്ദ്ര നിയമങ്ങൾക്ക് ഹിന്ദി ,സംസ്കൃത ഭാഷയിലുള്ള പേരുകൾ നൽകാനുള്ള നടപടി ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണം പൊതു താത്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി അഭിഭാഷകനായ പി. വി. ജീവേഷ് ആണ് പൊതു താൽപര്യ ഹർജി ഫയൽ ചെയ്തത്.. ഇന്ത്യൻ ശിക്ഷാനിയമം ഇന്ത്യൻ തെളിവ് നിയമം ക്രിമിനൽ നടപടി നിയമം എന്നിവ ഭാരതീയ ന്യായ സംഹിത, ഭാരതീയ സാക്ഷ്യ അതിനിയം, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത എന്നീങ്ങനെ മാറ്റാനാണ് തീരുമാനം. ജൂലൈ ഒന്നുമുതൽ തീരുമാനം നടപ്പിൽ വരും. ഹിന്ദിയെ ദേശീയ ഭാഷയായി ഭരണഘടന വ്യവസ്ഥ ചെയ്തിട്ടില്ലെന്നും , ഭരണഘടനയുടെ 348 ആം അനുച്ഛേദ പ്രകാരം പാർലമെൻറിൽ അവതരിപ്പിക്കപ്പെടുന്ന ബില്ലുകളും പാസാക്കപ്പെടുന്ന നിയമങ്ങളും ഇംഗ്ലീഷ് ഭാഷയിൽ ആയിരിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്. അതുകൊണ്ട് നിയമത്തിന്റെ പേരുകളും ഇംഗ്ലീഷ് ഭാഷയിൽ തന്നെയാകണം എന്നാണ് ഹർജിയിലെ ആവശ്യം.