ഒരു രൂപക്ക് പകരം രണ്ട് രൂപ ഈടാക്കി, എംഎൽഎയുടെ മിന്നൽ സന്ദർശനത്തില്‍ സിഎച്ച്സി ഫാർമസിസ്റ്റിന്റെ ജോലി തെറിച്ചു

പരിശോധനയിൽ, ഫാർമസിസ്റ്റ് ഒരു രൂപയ്ക്ക് പകരം രോഗികളിൽ നിന്ന് 2 രൂപ ഈടാക്കുന്നതായി പട്ടേൽ കണ്ടെത്തി. പാവപ്പെട്ട രോഗികളിൽ നിന്ന് ഒരു രൂപ കൂടുതൽ ഈടാക്കാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നുവെന്ന് എംഎൽഎ ഫാർമസിസ്റ്റിനോട് ചോദിച്ചു.

Pharmacist who charge RS 1 extra loss his Job in UP

മഹാരാജ്ഗഞ്ച് (യുപി): കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ (സിഎച്ച്‌സി) രോഗികളിൽ നിന്ന് ഒരു രൂപയ്ക്ക് പകരം രണ്ട് രൂപ ഈടാക്കിയതിന് കരാർ ജീവനക്കാരനെ പുറത്താക്കി.  ഈടാക്കുന്നത് കിഴക്കൻ ഉത്തർപ്രദേശിലെ മഹാരാജ്​ഗഞ്ചിലാണ് സംഭവം. തിങ്കളാഴ്ച ജഗ്ദൗർ സിഎച്ച്സിയിൽ ബിജെപി എംഎൽഎ പ്രേം സാഗർ പട്ടേൽ നടത്തിയ മിന്നൽ പരിശോധനയെ തുടർന്നാണ് ഫാർമസിസ്റ്റിനെ പിരിച്ചുവിട്ടത്. സർക്കാർ നടത്തുന്ന ആരോഗ്യ സ്ഥാപനത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്ന് പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് എംഎൽഎ പറഞ്ഞു.

പരിശോധനയിൽ, ഫാർമസിസ്റ്റ് ഒരു രൂപയ്ക്ക് പകരം രോഗികളിൽ നിന്ന് 2 രൂപ ഈടാക്കുന്നതായി പട്ടേൽ കണ്ടെത്തി. പാവപ്പെട്ട രോഗികളിൽ നിന്ന് ഒരു രൂപ കൂടുതൽ ഈടാക്കാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നുവെന്ന് എംഎൽഎ ഫാർമസിസ്റ്റിനോട് ചോദിച്ചു. സഞ്ജയ് എന്ന ഫാർമസിസ്റ്റിനെ ഒരു മൂന്നാം കക്ഷി ഏജൻസി നിയമിച്ച കരാർ ജീവനക്കാരനാണെന്ന് ജില്ലാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. അമിത നിരക്ക് ഈടാക്കിയ ജീവനക്കാരൻ്റെ സേവനം അവസാനിപ്പിച്ചതായി അഡീഷണൽ ചീഫ് മെഡിക്കൽ ഓഫീസർ രാജേന്ദ്ര പ്രസാദ് പിടിഐയോട് പറഞ്ഞു.  

 

Latest Videos
Follow Us:
Download App:
  • android
  • ios