സെപ്തംബര്‍ 12 മുതല്‍ കൂടുതല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍; റിസര്‍വേഷന്‍ 10ന് തുടങ്ങും

ലോക്ക് ഡൗണിന് ശേഷം രാജ്യത്ത് 230 ട്രെയിനുകള്‍ നിലവില്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. അതിന് പുറമെയാണ് 80 ല്‍ അധികം ട്രെയിനുകള്‍ കൂടി സര്‍വീസ് ആരംഭിക്കുന്നത്.

more passenger trains will start from Sept 12, reservations open Sept 10

ദില്ലി: രാജ്യത്ത് കൂടുതല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ നടത്താനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. സെപ്തംബര്‍ 12 മുതല്‍ 80ല്‍ അധികം സര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന്  റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കുമാര്‍ യാദവ് അറിയിച്ചു. പത്താം തീയതി മുതല്‍ ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിക്കുമെന്നും വിനോദ് കുമാര്‍ യാദവ് അറിയിച്ചു

ലോക്ക് ഡൗണിന് ശേഷം രാജ്യത്ത് 230 ട്രെയിനുകള്‍ നിലവില്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. അതിന് പുറമെയാണ് 80 ല്‍ അധികം ട്രെയിനുകള്‍ കൂടി സര്‍വീസ് ആരംഭിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകളുടെ അഭ്യര്‍ഥന പരിഗണിച്ചാണ് സര്‍വീസ് ആരംഭിക്കുന്നതെന്ന് കേന്ദ്രം പറഞ്ഞു.

പരീക്ഷ, മറ്റു പ്രധാന ആവശ്യങ്ങള്‍ എന്നിവ മുന്‍ നിര്‍ത്തിയാണ് കൂടുതല്‍ ട്രെയിന്‍ സര്‍വ്വീസ്  റെയില്‍വെ  പരിഗണിക്കുന്നത്. പല സംസ്ഥാനങ്ങളും സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിനോദ് കുമാര്‍ യാദവ് പറഞ്ഞു. സെപ്തംബര്‍ ഒന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.  

Latest Videos
Follow Us:
Download App:
  • android
  • ios