ഔട്ടർ റിംഗ് റോഡിൽ മണ്ണിടിച്ചിൽ, മാന്യത ടെക് പാർക്കിന്‍റെ വൻ മതിൽ നിലംപൊത്തി, മഴക്കെടുതിയിൽ ബെംഗളൂരു

300 ഏക്കറിൽ പരന്ന് കിടക്കുന്ന മാന്യത ടെക് പാർക്കിൽ വിവിധ കമ്പനികളിലായി ഒരു ലക്ഷത്തോളം പേർ ജോലി ചെയ്യുന്നുണ്ട്. കനത്ത മഴയിൽ വെള്ളം കയറിയതോടെ ടെക് പാർക്കിലെ മിക്ക കമ്പനികളും ജീവനക്കാർക്ക് വർക് ഫ്രം ഹോം നൽകിയിരിക്കുകയാണ്.

Manyata Tech Park Landslide like Wall Collapse Construction Site Outer Ring Road Bengaluru

ബെംഗളുരു: ബെംഗളുരുവിലെ കനത്ത മഴയിൽ നാഗവരയിലെ ഔട്ടർ റിംഗ് റോഡിലുള്ള മാന്യത ടെക് പാർക്കിൽ വൻ മണ്ണിടിച്ചിൽ. മാന്യത എംബസി ബിസിനസ് പാർക്കിന്‍റെ രണ്ടാം നമ്പർ ഗേറ്റിന് സമീപത്താണ് വലിയ മതിലിടിഞ്ഞ് നിലം പതിച്ചത്. എംബസി ബിസിനസ് പാർക്കിന്‍റെ എക്സ്റ്റൻഷൻ ജോലികൾ നടക്കുന്നതിനടുത്താണ് മണ്ണിടിച്ചിലുണ്ടായത്. നിർമാണ സ്ഥലത്ത് മഴയായതിനാൽ തൊഴിലാളികളുണ്ടായിരുന്നില്ല. വൻദുരന്തമാണ് ഒഴിവായത്. 

ഇവിടെയുണ്ടായിരുന്ന ചെറു കണ്ടെയ്‍നർ ഷെഡും മരങ്ങളും മണ്ണിടിച്ചിലിൽ നിലം പൊത്തി. 300 ഏക്കറിൽ പരന്ന് കിടക്കുന്ന മാന്യത ടെക് പാർക്കിൽ വിവിധ കമ്പനികളിലായി ഒരു ലക്ഷത്തോളം പേർ ജോലി ചെയ്യുന്നുണ്ട്. കനത്ത മഴയിൽ വെള്ളം കയറിയതോടെ ടെക് പാർക്കിലെ മിക്ക കമ്പനികളും ജീവനക്കാർക്ക് വർക് ഫ്രം ഹോം നൽകിയിരിക്കുകയാണ്.

നാളെ വരെ ബെംഗളൂരുവിൽ മഴ തുടരുമെന്നാണ് അറിയിപ്പ്.  അര്‍ബൻ ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. ഹെബ്ബാൾ, ഇലക്ട്രോണിക് സിറ്റി, ഔട്ടർ റിങ് റോഡ്, ശേഷാദ്രിപുരം, മാരത്തഹള്ളി, സഞ്ജയ്‌ നഗര, മഹാദേവപുര എന്നിവിടങ്ങളിൽ റോഡുകൾ ഇന്നലെ വെള്ളത്തിൽ മുങ്ങി. ഈ പ്രദേശങ്ങളിൽ കനത്ത ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ഇന്നലെ വൈകിട്ടോടെയാണ് മഴ ശക്തമായത്. കനത്ത മഴയെ തുടര്‍ന്ന് പാണത്തൂരിലെ റെയിൽവേ പാലം ഇന്നലെ വെള്ളത്തിൽ മുങ്ങി.

തുലാമഴയിങ്ങെത്തി, ഇന്ത്യയുടെ തെക്കന്‍ തീരങ്ങളിൽ മഴ കനക്കും; അവധി, ജാഗ്രതാ നിർദേശങ്ങൾ അറിയാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios