പ്രണയബന്ധം അവസാനിച്ച ശേഷം ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന് കോടതി

ആറ് വർഷം നീണ്ട ബന്ധം ഉഭയ സമ്മതത്തോടെ ആയിരുന്നുവെന്നും ലൈംഗിക ബന്ധം ബലാത്സംഗം ആയിരുന്നില്ലെന്നുമാണ് യുവാവ് കോടതിയിൽ വിശദമാക്കിയത്

just because love wanes away consensual sex cannot be termed rape says Karnataka HC

ബെംഗളൂരു: പ്രായപൂർത്തിയായ സ്ത്രീയും പുരുഷനും ഇടയിൽ ഉഭയ സമ്മതപ്രകാരം സംഭവിക്കുന്ന ലൈംഗിക ബന്ധം അവർക്കിടയിലെ പ്രണയം നഷ്ടമായതിന് പിന്നാലെ ബലാത്സംഗം ആകില്ലെന്ന് കർണാടക ഹൈക്കോടതി. ജസ്റ്റിസ് എം നാഗപ്രസന്നയുടെ സിംഗിൾ ബെഞ്ചിന്റേതാണ് നിരീക്ഷണം. ബലാത്സംഗ പരാതി തള്ളണമെന്ന ആവശ്യവുമായി എത്തിയ യുവാവിന്റെ പരാതി കോടതി അംഗീകരിച്ചു. ഇതിന് പിന്നാലെ യുവതിയുടെ പരാതി കോടതി തള്ളി.

വഞ്ചന, ബലാത്സംഗം എന്നീ വകുപ്പുകൾ ആയിരുന്നു യുവാവിനെതിരെ ചുമത്തിയത്. ആറ് വർഷം നീണ്ട ബന്ധത്തിനൊടുവിലാണ് യുവതി ഇയാൾക്കെതിരെ ബലാത്സംഗ പരാതിയുമായി എത്തിയത്. 2018ലാണ് ഇവർ വേർപിരിയുന്നത്. 2018 ജൂലൈ 3നാണ് യുവതി യുവാവിനെതിരെ പീഡന പരാതിയുമായി എത്തിയത്. ആറ് വർഷം നീണ്ട ബന്ധം ഉഭയ സമ്മതത്തോടെ ആയിരുന്നുവെന്നും ലൈംഗിക ബന്ധം ബലാത്സംഗം ആയിരുന്നില്ലെന്നുമാണ് യുവാവ് കോടതിയിൽ വിശദമാക്കിയത്. തനിക്ക് നേരിട്ട അപമാനത്തിനും പീഡനത്തിനും 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി കേസ് നൽകിയതോടെയാണ് യുവാവ് കോടതിയിൽ അഭയം തേടിയത്.

ഇതോടെ വിവാഹ വാഗ്ദാനം നൽകിയാണ് പീഡനം നടന്നതെന്നായി യുവതിയുടെ വാദം. ഇത് വഞ്ചനയാണെന്നുമായിരുന്നു യുവതിയുടെ അഭിഭാഷകൻ വിശദമാക്കിയത്. ഇത്തരം സംഭവങ്ങളിൽ ഐപിസി 375 ന് കീഴിലുള്ള വിചാരണ അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. നിയമത്തിന്റെ ദുരുപയോ​ഗമായി കോടതി യുവതിയുടെ പരാതിയെ നിരീക്ഷിച്ചത് ൃ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios