ജലാഭിഷേക ഘോഷയാത്ര; നൂഹിൽ ഇന്റർനെറ്റും എസ്എംഎസും 24 മണിക്കൂർ സമയം റദ്ദാക്കി

ഘോഷയാത്ര സമാധാനപരമായി നടത്താനുള്ള എല്ലാ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ടെന്ന് നൂഹ് ഡെപ്യൂട്ടി കമ്മീഷണർ ധീരേന്ദ്ര ഖഡ്കട പറഞ്ഞു.

Internet and sms suspended in Nuh for 24 hours

ഛണ്ഡ‍ീ​ഗഢ്: ഹരിയാനയിലെ നൂഹിൽ ബ്രജ് മണ്ഡൽ ജലാഭിഷേക ഘോഷയാത്രയുടെയും പശ്ചാത്തലത്തിൽ 24 മണിക്കൂർ സമയത്തേക്ക് ഇന്റർനെറ്റും എസ്എംഎസ് സൗകര്യവും റദ്ദാക്കി. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് സർക്കാർ ഇന്റർനെറ്റ് റ​ദ്ദാക്കിയത്. കഴിഞ്ഞ വർഷം ഘോഷയാത്ര നൂഹിലൂടെ കടന്നുപോയപ്പോൾ സംഘർഷമുണ്ടായിരുന്നു. രണ്ട് ഹോം ​ഗാർഡുകൾ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഘോഷയാത്ര സമാധാനപരമായി നടത്താനുള്ള എല്ലാ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ടെന്ന് നൂഹ് ഡെപ്യൂട്ടി കമ്മീഷണർ ധീരേന്ദ്ര ഖഡ്കട പറഞ്ഞു.

പ്രദേശത്ത് സ്ഥിതി​ഗതികൾ സമാധാനപരമാണെന്നും ഘോഷയാത്രയെ സ്വാ​ഗതം ചെയ്യാൻ വിവിധ വിഭാ​ഗങ്ങളിലുൾപ്പെട്ടവർ തയാറായിരിക്കുകയാണെന്നും അദ്ദേഹം പറ‍ഞ്ഞു. തെറ്റായ കാര്യങ്ങൾ പ്രചരിക്കാതിരിക്കാനാണ് ഇന്റർനെറ്റും എസ്എംഎസും റദ്ദാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Latest Videos
Follow Us:
Download App:
  • android
  • ios