'വിയോജിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്'; അമേരിക്കൻ അംബാസഡർക്ക് മറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
അമേരിക്കയുമായുള്ള ബന്ധത്തിൽ എന്തുമാകാം എന്ന് കരുതരുതെന്നായിരുന്നു അംബാസഡറുടെ മുന്നറിയിപ്പ്
ദില്ലി: ഇന്ത്യയ്ക്ക് അമേരിക്കയുമായി വിയോജിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ചില വിഷയങ്ങളിൽ ഇന്ത്യക്ക് സ്വതന്ത്ര നിലപാട് പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ ഇക്കാര്യത്തിൽ പറഞ്ഞ നിലപാടിനോട് യോജിപ്പില്ലെന്നും അദ്ദേഹം ദില്ലിയിൽ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. യുദ്ധത്തിലും സംഘർഷത്തിലും ഇന്ത്യയ്ക്ക് സ്വതന്ത്ര നിലപാട് എടുക്കാനാവില്ലെന്ന് ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ പറഞ്ഞിരുന്നു. അമേരിക്കയുമായുള്ള ബന്ധത്തിൽ എന്തുമാകാം എന്ന് കരുതരുതെന്നായിരുന്നു അംബാസഡറുടെ മുന്നറിയിപ്പ്. ഇതിനാണ് ഇന്ത്യയുടെ മറുപടി. റഷ്യൻ സൈന്യത്തിലുള്ള 50 ഇന്ത്യക്കാർ വൈകാതെ തിരിച്ചെത്തുമെന്നും രൺധീർ ജയ്സ്വാൾ പറഞ്ഞു.