ഏറ്റുമുട്ടൽ കൊലപാതകം; യഥാർത്ഥ വിഷയങ്ങളിൽ നിന്ന് വഴി തിരിക്കാനുള്ള വ്യാജ ഏറ്റുമുട്ടലെന്ന് അഖിലേഷ് യാദവ്

അധികാരത്തിന് തെറ്റും ശരിയും തീരുമാനിക്കാൻ അവകാശമില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. സംഭവത്തിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷം രം​ഗത്തെത്തിയിട്ടുണ്ട്. 

Encounter killing Akhilesh Yadav called it a fake encounter to divert from the real issues fvv

ദില്ലി: യഥാർത്ഥ വിഷയങ്ങളിൽ നിന്ന് വഴി തിരിക്കാനുള്ള വ്യാജ ഏറ്റുമുട്ടലാണ് പ്രതികളുടെ ഏറ്റുമുട്ടൽ കൊലപാതകങ്ങളെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ബി ജെ പി കോടതികളിൽ വിശ്വസിക്കുന്നില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ഏറ്റുമുട്ടലിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അധികാരത്തിന് തെറ്റും ശരിയും തീരുമാനിക്കാൻ അവകാശമില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. സംഭവത്തിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷം രം​ഗത്തെത്തിയിട്ടുണ്ട്. 

യുപിയിൽ എംഎൽഎ വധക്കേസിലെ സാക്ഷിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ​ഗുണ്ടാത്തലവനുമായ ആതിക് അ​ഹമ്മദിന്റെ മകൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. യുപി എസ്ടിഎഫുമായുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഒളിവിൽ കഴിയുകയായിരുന്ന അസദ് അഹമ്മദ് കൊല്ലപ്പട്ടത്. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് യുപി സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അസദിനെ കൂടാതെ കേസിലെ മറ്റൊരു പ്രതി ഗുലാമും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.

യുപിയിൽ വീണ്ടും ഏറ്റുമുട്ടൽ കൊല; ഗുണ്ടാത്തലവൻ ആതിക് അഹമ്മദിന്റെ മകൻ കൊല്ലപ്പെട്ടു

ഏറ്റുമുട്ടലിൽ പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. അസദിനെ ജീവനോടേ പിടികൂടാൻ ശ്രമിച്ചെങ്കിലും പൊലീസിനെ ആക്രമിക്കുകയായിരുന്നുവെന്ന് യുപി എസ് ടി എഫ് പറഞ്ഞു. അസദിൽ നിന്ന് വിദേശ നിർമ്മിത തോക്കുകളും പിടികൂടി. അതേസമയം, നീതി ലഭിച്ചെന്ന് കൊല്ലപ്പെട്ട സാക്ഷി ഉമേഷ് പാലിൻ്റെ കുടുംബം പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാദിന്  നന്ദിയെന്നും ഉമേഷ് പാലിൻ്റെ കുടുംബം പറഞ്ഞു. ഏറ്റുമുട്ടലിൽ അസദിനെ കൊലപ്പെടുത്തിയ യുപി എസ്ടിഎഫിനെ അഭിനന്ദിച്ച് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. കുറ്റവാളികളുടെ വിധിയെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു.
 

Latest Videos
Follow Us:
Download App:
  • android
  • ios