പഞ്ചാബിൽ 13 സ്ഥലങ്ങളിൽ ഇ.ഡി റെയ്ഡ്; മൂന്നര കോടി രൂപ പിടിച്ചെടുത്തു

കുപ്രസിദ്ധമായ മറ്റൊരു കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത ഭൂമിയിലാണ് അനധികൃത ഖനനം നടന്നത്.

ED raids 13 locations in Punjab in connection with illegal mining case

ന്യൂ ഡൽഹി: അനധികൃത ഖനനവുമായി ബന്ധപ്പെട്ട കേസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പഞ്ചാബിൽ 13 സ്ഥലങ്ങളിൽ റെയ്ഡ് നടത്തുന്നു. വിവിധ സ്ഥലങ്ങളിൽ നിന്ന് മൂന്നര കോടിയിലധികം രൂപ പിടിച്ചെടുത്തതായി അധികൃതർ അറിയിക്കുന്നുണ്ട്. പരിശോധനകൾ ഇപ്പോഴും തുടരുകയാണ്. 

ബുധനാഴ്ച രാവിലെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ജലന്ധർ ഓഫീസിൽ  നിന്നുള്ള ഉദ്യോഗസ്ഥർ റെയ്ഡ് റോപാർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ എത്തി തുടങ്ങിയത്. ഇപ്പോഴും തുടരുന്നവെന്നാണ് റിപ്പോർട്ടുകൾ. കുപ്രസിദ്ധമായ മറ്റൊരു കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത ഭൂമിയിലാണ് അനധികൃത ഖനനം നടന്നത്. ഈ കേസിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരായ പ്രത്യേക കോടതിയിൽ വിചാരണ നിർണായക ഘടത്തിലാണ്. നിരവധി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഈ നിയമവിരുദ്ധ ഖനനത്തിൽ പങ്കുണ്ടെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിൽ തെളിഞ്ഞത്. ഇതുവരെയുള്ള റെയ്ഡുകളിൽ മൂന്ന് കോടിയിലധികം രൂപയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ കണ്ടെടുക്കുകയും ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios