അസാധാരണ സംഭവം! സ്ത്രീയുടെ 6 പവന്‍റെ മാല പൊട്ടിച്ച് പൊലീസ്, വളഞ്ഞിട്ട് പിടികൂടി യാത്രക്കാർ

വൈദ്യുത ബോർഡ് ജീവനക്കാരിയായ വിജയലക്ഷ്മിയുടെ 6 പവന്‍റെ മാലയാണ് കോണ്‍സ്റ്റബിൾ പൊട്ടിച്ചത്

constable on duty snatched gold chain of woman passenger at chennai metro station SSM

ചെന്നൈ: സ്ത്രീയുടെ മാല പൊട്ടിച്ചോടി പൊലീസുകാരൻ. ചെന്നൈ അറുമ്പാക്കം മെട്രോ സ്റ്റേഷനിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. യാത്രക്കാർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

സുരക്ഷാ ചുമതലയുളള  പൊലീസുകാരൻ തന്നെ കള്ളനായി മാറിയ അസാധാരണ സംഭവം നടന്നത് അറുമ്പാക്കം മെട്രോ സ്റ്റേഷനിലാണ്. വൈദ്യുത ബോർഡ് ജീവനക്കാരിയായ വിജയലക്ഷ്മിയുടെ 6 പവന്‍റെ മാലയാണ് ആവടി സ്പെഷ്യൽ ബറ്റാലിയലിനെ കോൺസ്റ്റബിൾ രാജാദുര പൊട്ടിച്ചെടുത്തത്. ബന്ധുവിന്‍റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി ഭർത്താവിനൊപ്പമുള്ള യാത്രയിലായിരുന്നു വിജയലക്ഷ്മി. സ്റ്റേഷനിൽ ഇറങ്ങി പുറത്തേക്ക് പോകാൻ തുടങ്ങിയപ്പോഴായിരുന്നു രാജാദുരയുടെ അതിക്രമം.

മാല നഷ്ടമായതിന് പിന്നാലെ വിജയലക്ഷ്മി ബഹളം വച്ചതോടെ മറ്റ് യാത്രക്കാർ രാജാദുരയുടെ പിന്നാലെ ഓടി വളഞ്ഞിട്ട് പിടികൂടി. പൊലീസിന് കൈമാറും മുൻപ് ഇയാളെ മർദ്ദിക്കുകയും ചെയ്തു. മൂന്ന് മാസം മുൻപാണ് രാജാദുര അറുമ്പാക്കം മെട്രോ സ്റ്റേഷനിലെത്തിയത്. ഇതിന് മുൻപ് സമാന കുറ്റകൃത്യങ്ങളിൽ ഇയാൾ ഏർപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ചൂളമേട് പൊലീസ് അറിയിച്ചു.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios