Asianet News MalayalamAsianet News Malayalam

ഇത് ആപ്പിൾ ഔദ്യോ​ഗികമായി അറിയിച്ചതാണ്, ഇമെയിൽ പുറത്തുവിട്ട് കെ സി വേണുഗോപാൽ; ഐഫോണിലെ 'വിവരങ്ങൾ ചോർത്താൻ ശ്രമം'

നരേന്ദ്രമോദി തന്‍റെ പ്രിയപ്പെട്ട ചാര സോഫ്റ്റ് വെയർ ഫോണിലേക്ക് അയച്ചതിൽ നന്ദിയെന്നും കെ സി വേണുഗോപാൽ പരിഹസിച്ചു

Congress leader KC Venugopal gets Apple alert about malicious spyware in iphone
Author
First Published Jul 13, 2024, 4:02 PM IST | Last Updated Jul 13, 2024, 4:02 PM IST

ദില്ലി: ഫോണിലെ വിവരങ്ങൾ ചാര സോഫ്റ്റ് വെയർ ഉപയോ​ഗിച്ച് ചോർത്താൻ ശ്രമമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ. താൻ ഉപയോ​ഗിക്കുന്ന ഐഫോണിലെ വിവരങ്ങളാണ് ചോർത്താൻ ശ്രമിച്ചതെന്നും ഇക്കാര്യം ആപ്പിൾ ഔദ്യോ​ഗികമായി ഇ മെയിൽ വഴി അറിയിച്ചെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി. ആപ്പിൾ അയച്ച ഇ മെയിലും കെ സി പുറത്തുവിട്ടു.

നരേന്ദ്രമോദി തന്‍റെ പ്രിയപ്പെട്ട ചാര സോഫ്റ്റ് വെയർ ഫോണിലേക്ക് അയച്ചതിൽ നന്ദിയെന്നും അദ്ദേഹം പരിഹസിച്ചു. മോദി സർക്കാർ നിയമവിരുദ്ധമായി രാഷ്ട്രീയ എതിരാളികളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുകയാണെന്നും, പല്ലും നഖവും ഉപയോ​ഗിച്ച് എതിർക്കുമെന്നും കെ സി പറഞ്ഞു. തുടർ നടപടി ആലോചിച്ചു തീരുമാനിക്കുമെന്നും പാർലമെന്‍റിൽ അടക്കം ശക്തമായി ഉന്നയിക്കുമെന്നും എ ഐ സി സി ജനറൽ സെക്രട്ടറി വ്യക്തമാക്കി.

മകന്‍റെ കീർത്തിചക്രയടക്കം മരുമകൾ സ്മൃതി കൊണ്ടുപോയി, ഒന്നും തന്നില്ല; വീരമൃത്യു വരിച്ച അൻഷുമാന്‍റെ മാതാപിതാക്കൾ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios