Asianet News MalayalamAsianet News Malayalam

ഹരിയാനയില്‍ ഇവിഎമ്മില്‍ ക്രമക്കേടെന്ന കോൺഗ്രസ് വാദം ഏറ്റെടുക്കാതെ സഖ്യകക്ഷികൾ,അമിത ആത്മവിശ്വാസം തിരിച്ചടിയായി

യുപിയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ  കോൺഗ്രസുമായി ആലോചിക്കാതെ എസ്പി  സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

congress allies disagre with EVM fraud allegations in Haryana
Author
First Published Oct 9, 2024, 5:21 PM IST | Last Updated Oct 9, 2024, 5:21 PM IST

ദില്ലി:ഹരിയാനയിലെ തോൽവി അംഗീകരിക്കില്ലെന്ന കോൺഗ്രസ് നിലപാട് തള്ളി സഖ്യകക്ശികൾ. ഇവിഎമ്മിൽ ക്രമക്കേട് നടന്നു എന്ന കോൺഗ്രസ് വാദം ഏറ്റെടുക്കാൻ സഖ്യകക്ഷികൾ തയ്യാറായില്ല. അമിത ആത്മവിശ്വാസം തിരിച്ചടിയായെന്ന് ശിവസേന ഉദ്ധവ് താക്കറേ വിഭാഗം കുറ്റപ്പെടുത്തി. അഹങ്കാരവും സഖ്യകക്ഷികളെ ഉള്‍ക്കൊളളാത്ത മനോഭാവവുമാണ് കാരണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസും കുറ്റപ്പെടുത്തി. തോൽവി കോൺഗ്രസ് പരിശോധിക്കണമെന്ന് സിപിഎം പിബി പ്രതികരിച്ചു. ബിജെപിയെ നേരിടുന്ന കാര്യത്തിൽ ഇത് പാഠമാണെന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞു.

ദില്ലിയിൽ കോൺഗ്രസുമായി സഖ്യമില്ലെന്ന നിലപാട് ആംആദ്മി പാർട്ടി ആവർത്തിച്ചു. യുപിയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഇതിനിടെ കോൺഗ്രസുമായി ആലോചിക്കാതെ എസ്പി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios