സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കാനുള്ള വിലക്ക് നീക്കിയതിനെതിരെ കോണ്‍ഗ്രസ്
പ്രധാനമന്ത്രിക്കും ആർഎസ്എസിനും ഇടയിലെ ബന്ധം വഷളായതിനെ തുടർന്നാണ് നീക്കമെന്ന് കോണ്‍ഗ്രസ്.ജനാധിപത്യവിരുദ്ധ ഉത്തരവ് തിരുത്തിയതാണെന്ന് ബിജെപി
ദില്ലി: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കാനുള്ള വിലക്ക് നീക്കിയതിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. 1966-ലെ ഉത്തരവാണ് ഈ മാസം 9-ന് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിക്കും ആര്‍എസ്എസിനും ഇടയിലെ ബന്ധം വഷളായതിനെ തുടര്‍ന്നാണ് നീക്കം എന്ന് ജയറാം രമേശ് പറഞ്ഞു. ജനാധിപത്യവിരുദ്ധ ഉത്തരവ് തിരുത്തിയതാണെന്നും അനാവശ്യ നടപടിയാണ് 1966-ല്‍ ഉണ്ടായതെന്നും ബിജെപി പ്രതികരിച്ചു. ആര്‍എസ്എസിലും ജമാഅത്ത് ഇസ്ലാമിയിലും പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനായിരുന്നു 1966-ലെ ഉത്തരവ്. ഇതില്‍ ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കാനുള്ള വിലക്കാണ് ഇപ്പോള്‍ നീക്കിയ
മോദിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മോഹൻ ഭാഗവത്; പ്രതികരിക്കരുതെന്ന് നേതാക്കളോട് ബിജെപി