ബഹറൈച്ച് സംഘർഷം: പ്രദേശത്ത് കനത്ത ജാഗ്രത തുടരുന്നു; ക്യാംപ് ചെയ്ത് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ
രണ്ടു വിഭാഗങ്ങൾക്കിടയിൽ സംഘർഷമുണ്ടായ ഉത്തർപ്രദേശിലെ ബഹറൈച്ചിൽ കനത്ത ജാഗ്രത തുടരുന്നു
ഭോപ്പാൽ: രണ്ടു വിഭാഗങ്ങൾക്കിടയിൽ സംഘർഷമുണ്ടായ ഉത്തർപ്രദേശിലെ ബഹറൈച്ചിൽ കനത്ത ജാഗ്രത തുടരുന്നു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സംസ്ഥാന ആഭ്യന്തര സെക്രട്ടറിയും സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്. സംഘർഷത്തിൽ കൊല്ലപ്പെട്ട രാംഗോപാല്‍ മിശ്രയുടെ കുടുംബം യുപി പൊലീസിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു.
പൊലീസിന്റെ വീഴ്ചയാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നും വേണ്ടത്ര സുരക്ഷ നല്കിയില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് രാംഗോപാല്‍ മിശ്രയുടെ കുടുംബത്തെ സന്ദര്‍ശിക്കും. ബഹ്റൈച്ചില്‍ ദുര്‍ഗ്ഗാ പൂജാ ഘോഷയാത്രയ്ക്കിടെയാണ് രണ്ട് വിഭാഗങ്ങൾക്കിടയിൽ സംഘർഷം നടന്നത്. രാംഗോപാൽ മിശ്രയുടെ സംസ്കാരത്തിനു ശേഷം നടന്ന അക്രമത്തിൽ നിരവധി കടകളും ആശുപത്രിയും വാഹനങ്ങളും കത്തി നശിച്ചു.