ചെളിക്കുളത്തിൽ വീണ ആന ജീവന് വേണ്ടി പിടഞ്ഞു; രണ്ടുമണിക്കൂറില്‍ അതിസാഹസികമായ രക്ഷാപ്രവര്‍ത്തനം: വീഡിയോ
കുളത്തിൽ നിന്ന് വലിച്ച് കരയ്ക്കെത്തിക്കുമ്പോൾ ആനയും തന്റെ ജീവൻ രക്ഷിക്കാനുള്ള കഠിനപരിശ്രമത്തിലായിരുന്നു. കയറുപയോഗിച്ച് വലിക്കുമ്പോൾ ആനയും ആഞ്ഞുവലിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ഒഡീഷ: ഒഡീഷയിൽ ചെളിക്കുളത്തിൽ വീണ ആനയെ രണ്ടുമണിക്കൂറത്തെ അതിസാഹസിമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ
അത്ഭുതകരമായി രക്ഷപ്പെടുത്തി. വനപാലകർക്കും അഗ്നിശമനാ സേനയ്ക്കുമൊപ്പം നാട്ടുകാരും ചേർന്നാണ് ആനയെ രക്ഷപ്പെടുത്തിയത്. ചെളി നിറഞ്ഞ കുളത്തിൽ നിന്ന് ആനയെ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ആഴമുള്ളതും ഇറങ്ങിയാൽ താഴ്ന്നുപോകുമെന്നതിനാലും കുളത്തിൽ ഇറങ്ങാൻ ആളുകൾ പേടിയായിരുന്നു. അതിനാൽ ചെളികകത്തുനിന്ന് ആനയെ രക്ഷപ്പെടുത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. കുളത്തിൽ മുങ്ങിയ ആനയെ കയറുകൾ ഉപയോഗിച്ചാണ് കരയ്ക്കെത്തിച്ചത്. ചെളിയിൽ മുഴുവനായും പൂണ്ടുപോകാത്തതിനാൽ ആനയെ വലിച്ച് സുരക്ഷിതമായി കരയ്ക്കെത്തിക്കാൻ സാധിച്ചു.
കുളത്തിൽ നിന്ന് വലിച്ച് കരയ്ക്കെത്തിക്കുമ്പോൾ ആനയും തന്റെ ജീവൻ രക്ഷിക്കാനുള്ള കഠിനപരിശ്രമത്തിലായിരുന്നു. കയറുപയോഗിച്ച് വലിക്കുമ്പോൾ ആനയും ആഞ്ഞുവലിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. രക്ഷാപ്രവർത്തനത്തിൽ ഒടുവിൽ തന്റെ പ്രാണനുംകൊണ്ട് ആന കാട്ടിലേക്ക് ഓടുകയായിരുന്നു.
ഒഡീഷയിലെ സുന്ദർഘട്ട് ഗ്രാമത്തിൽ നിന്നെത്തിയ 18 ആനയിൽ ഒന്നാണ് ചെളിക്കുളത്തിൽ വീണതെന്നാണ് സൂചന. ബുധനാഴ്ച രാത്രിയാണ് ആന കുളത്തിൽ വീണത്. ഗ്രാമത്തിലേക്ക് കടന്ന ആനകളെ നാട്ടുകാർ ചേർന്ന് ഓടിക്കുന്നതിനിടെയാണ് ഈ ആന കുളത്തിൽ വീണത്. പിറ്റേന്ന് ആന കുളത്തിൽ വീണ വിവരം നാട്ടുകാർ വനപാലകരെ അറിയിക്കുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയുമായിരുന്നു.
ജെസിബി ഉപയോഗിച്ച് ആനയെ കരയ്ക്കെത്തിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ, ചെളി നിറഞ്ഞതിനാൽ ആശ്രമം മാറ്റിവയ്ക്കുകയായിരുന്നു. കരയ്ക്കെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങുന്നതുവരെ ആനയുടെ മുഖത്ത് വിഷമവും തളർച്ചയും ഉണ്ടായിരുന്നതായി വനപാലകർ പറഞ്ഞു.