'ബിജെപിയോടൊപ്പം കൂടിയതാണ് പാർട്ടിയുടെ വീഴ്ചയ്ക്ക് കാരണം'; പഞ്ചാബിൽ കർഷക പിന്തുണ തിരിച്ചുപിടിക്കാൻ അകാലിദൾ

2014 ൽ ആം ആദ്മി പാർട്ടിയുടെ വരവോടെയാണ് പഞ്ചാബിൽ ശിരോമണി അകാലിദളിന്‍റെ പതനം തുടങ്ങിയത്. അകാലിദൾ ഭരണത്തിൽ സംസ്ഥാനത്തെ ഗുണ്ടാ വിളയാട്ടവും കുറ്റകൃത്യങ്ങളും മയക്കുമരുന്നു വിപണനവും കൂടിയത് ആയുധമാക്കിയാണ് എഎപി പഞ്ചാബിൽ കരുത്താർജിച്ചത്.

AAP faces critical test Akali Dal fights to regain relevance in Punjab election update

ദില്ലി: ഒരുകാലത്ത് പഞ്ചാബിലെ അതികായർ ആയിരുന്ന ശിരോമണി അകാലിദളിന് ഈ തെരഞ്ഞെടുപ്പ് നിലനിൽപ്പിനായുള്ള പോരാട്ടമാണ്. 24 വർഷം നീണ്ട ബിജെപി ബന്ധം ഉപേക്ഷിച്ച് ഇത്തവണ ഒറ്റയ്ക്കാണ് അകാലിദൾ മത്സരിക്കുന്നത്. ബിജെപിയോടൊപ്പം കൂടിയതാണ് പഞ്ചാബിൽ പാർട്ടിയുടെ വീഴ്ചയ്ക്ക് കാരണമായത് എന്ന് ലുധിയാനയിലെ അകാലിദൾ സ്ഥാനാർഥി രഞ്ജീത് സിംഗ് ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.
 
2014 ൽ ആം ആദ്മി പാർട്ടിയുടെ വരവോടെയാണ് പഞ്ചാബിൽ ശിരോമണി അകാലിദളിന്‍റെ പതനം തുടങ്ങിയത്. അകാലിദൾ ഭരണത്തിൽ സംസ്ഥാനത്തെ ഗുണ്ടാ വിളയാട്ടവും കുറ്റകൃത്യങ്ങളും മയക്കുമരുന്നു വിപണനവും കൂടിയത് ആയുധമാക്കിയാണ് എഎപി പഞ്ചാബിൽ കരുത്താർജിച്ചത്. 2022 ൽ സംസ്ഥാന ഭരണവും പിടിച്ചു. 2020ൽ ഒന്നാം കർഷക സമരത്തിൽ എൻഡിഎ ബന്ധത്തിന് എതിരെ വിമർശനം ശക്തമായതോടെ 1996 മുതലുള്ള സഖ്യം അകാലിദൾ ഉപേക്ഷിച്ചു. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വീണ്ടും അകാലിദളിനെ എൻഡിഎയിൽ തിരിച്ചെത്തിക്കാൻ ശ്രമിച്ചെങ്കിലും രണ്ടാം കർഷക സമരം ഫെബ്രുവരിയിൽ തുടങ്ങിയതോടെ അകാലിദൾ അപകടം മണത്തു പിൻവാങ്ങി. 

എന്നാൽ ഈ തെരഞ്ഞെടുപ്പിലും പരമ്പരാഗത വോട്ട് ബാങ്കായ കർഷകരുടെ പിന്തുണ തിരിച്ചു പിടിക്കാൻകിണഞ്ഞ് ശ്രമിക്കുകയാണ് അകാലിദൾ.  മറ്റ് പാർട്ടികളിൽ നിന്നും വ്യത്യസ്തമായി ഗ്രാമ മേഖലകളിൽ അടക്കം  ജന സഭകൾ സംഘടിപ്പിച്ച്, ഭക്ഷണം അടക്കം വിതരണം ചെയ്താണ് അകാലിദൾ സ്ഥാനാർത്ഥികൾ വോട്ട് തേടുന്നത്. പഞ്ചാബിന്‍റെ യഥാർത്ഥ പാർട്ടി തങ്ങളാണെന്നും ബിജെപിയുമായുള്ള സഖ്യം തെറ്റായി പോയെന്നും തുറന്നു പറഞ്ഞണ് അകാലിദൾ സ്ഥാനാർത്ഥികളുടെ പ്രചാരണം.

കഴിഞ്ഞ വർഷമാണ് അകാലിദൾ സ്ഥാപക നേതാവും ദീർഘ കാലം മുഖ്യമന്ത്രിയും ആയിരുന്ന പ്രകാശ് സിംഗ് ബാദൽ അന്തരിച്ചത്. മകൻ സുഖ്വീണ്ടർ സിംഗ ബാദലിന്‍റെറെ നേതൃത്വത്തിൽ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിലെ ഫലം പാർട്ടിക്ക് നിർണായകമാണ്. അതേസമയം അകാലിദൾ ഒറ്റയ്ക്ക് മത്സരിക്കുന്നത് പ്രതിപക്ഷ വോട്ടുകൾ ചോർത്തുമെന്ന ഭയം മറ്റ് പാർട്ടികൾക്കുണ്ട്. എൻഡിഎ സഖ്യം ഉപേക്ഷിച്ചെങ്കിലും കർഷക സമരം തുടരുന്നത് അടക്കം നിരവധി വെല്ലു വിളികൾക്ക് നടുവിലാണ് അകാലിദൾ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ചുരുക്കത്തിൽ ഈ തെരഞ്ഞെടുപ്പ് അകാലിദളിന് ജീവൻ മരണ പോരാട്ടമാണ്.  

Read More : വോട്ടെണ്ണലിന് ഇനി ഒരാഴ്ച മാത്രം; വൻ പ്രതീക്ഷകളും ഉള്ളിൽ ആശങ്കകളുമായി മുന്നണികൾ, അടിയൊഴുക്കുകൾ നിർണായകമാവും

Latest Videos
Follow Us:
Download App:
  • android
  • ios