കർണാടക കാർവാർ തീരത്ത് കണ്ടെയ്നർ ഷിപ്പിന് തീപിടിച്ചു; രക്ഷകരായി ഇന്ത്യൻ കോസ്റ്റ് ​ഗാർഡ്, തീയണച്ചു

ഉടൻ തന്നെ കോസ്റ്റ് ഗാർഡിന്റെ ഡോണിയർ വിമാനം, ആധുനിക ലൈറ്റ് ഹെലികോപ്റ്റർ, സചേത്, സുജീത്, സാമ്രാട്ട് എന്നീ ബോട്ടുകളെ തീ അണക്കാൻ നിയോഗിച്ചു. 

A container ship caught fire off the coast of Karwar, Karnataka

ബെം​ഗളൂരു: സമുദ്രമധ്യത്തിൽ കണ്ടെയ്നർ ഷിപ്പിന് തീപിടിച്ച് അപകടം. ഇന്നലെ കർണാടക കാർവാർ തീരത്ത് നിന്ന് 50 നോട്ടിക്കൽ മൈൽ അകലെ ആണ് സംഭവം നടന്നത്. എംവി മാർസ്ക് ഫ്രാങ്ക്‌ഫർട്ട് എന്ന കപ്പലിൽ ആണ് വലിയ തീപിടിത്തം ഉണ്ടായത്. മലേഷ്യയിൽ നിന്ന് ജൂൺ 2-ന് കണ്ടെയ്നറുകളും ആയി ശ്രീലങ്കയിലേക്ക് പുറപ്പെട്ട ഷിപ്പായിരുന്നു ഇത്.  

മുംബൈ മാരിടൈം റെസ്ക്യൂ കോർഡിനേഷൻ സെന്ററിലേക്കാണ് തീ പിടിച്ച വിവരം ലഭിച്ചത്. വവിരം ലഭിച്ചതിനെ തുടർന്ന് അടിയന്തര സഹായവുമായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് സ്ഥലത്തെത്തി. ഉടൻ തന്നെ കോസ്റ്റ് ഗാർഡിന്റെ ഡോണിയർ വിമാനം, ആധുനിക ലൈറ്റ് ഹെലികോപ്റ്റർ, സചേത്, സുജീത്, സാമ്രാട്ട് എന്നീ ബോട്ടുകളെ തീ അണക്കാൻ നിയോഗിച്ചു. രാത്രി വൈകിയും രക്ഷാ പ്രവർത്തനം തുടർന്നു. അർദ്ധരാത്രിയോടെയാണ് തീ അണച്ചത്. 

 

 

Latest Videos
Follow Us:
Download App:
  • android
  • ios