പ്ലസ് ടു വിദ്യാർത്ഥിനിയെ പലതവണ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു; 32 കാരനായ അധ്യാപകൻ അറസ്റ്റിൽ
അധ്യാപകൻ ശാരീരിക ബന്ധത്തിലേർപ്പെടാൻ തന്നെ പലതവണ നിർബന്ധിക്കുകയും ബലം പ്രയോഗിച്ച് കയ്യിൽ പിടിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്നും വിദ്യാർത്ഥിനിയുടെ പരാതിയിൽ പറയുന്നു.
കോട്ട: പ്ലസ്ടു വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന് അറസ്റ്റില്‍. രാജസ്ഥാനിലെ കോട്ടയിലെ ജുല്മി ഗ്രാമത്തിലുള്ള സര്‍ക്കാര്‍ സീനിയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകനായ 32 കാരൻ വേദ് പ്രകാശ് ഭൈര്വയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. അധ്യാപകന് തന്നെ പലതവണ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് വിദ്യാർത്ഥിനിയുടെ പരാതിയിൽ പറയുന്നു.
അറസ്റ്റിന് ശേഷം പോക്സോ കോടതിയില്‍ ഹാജരാക്കിയ അധ്യാപകനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അധ്യാപകൻ ശാരീരിക ബന്ധത്തിലേർപ്പെടാൻ തന്നെ പലതവണ നിർബന്ധിക്കുകയും ബലം പ്രയോഗിച്ച് കയ്യിൽ പിടിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്നും വിദ്യാർത്ഥിനിയുടെ പരാതിയിൽ പറയുന്നു. വിദ്യാർത്ഥി ഇക്കാര്യം ക്ലാസ് ടീച്ചറോടും പ്രിൻസിപ്പലിനോടും പറഞ്ഞിരുന്നു. എന്നാൽ സ്കൂൾ അധികൃതർ പരാതിയിൽ നടപടിയെടുത്തില്ലെന്ന് പൊലീസ് പറഞ്ഞു.
അറസ്റ്റിന് പിന്നാലെ അധ്യാപകന് വേദ് പ്രകാശിനേയും വിദ്യാര്‍ഥിനിയുടെ പരാതിയില്‍ നടപടി എടുക്കാന്‍ വൈകിയ സ്കൂള്‍ പ്രിന്‍സിപ്പലിനേയും സസ്പെന്‍ഡ് ചെയ്തു. സംസ്ഥാന വിദ്യാഭ്യാസമന്ത്രി മദന്‍ ദിലാവറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇരുവരേയും സസ്പെന്‍ഡ് ചെയ്തത്. വിവരമറിഞ്ഞ് രോഷാകുലരായ നൂറുകണക്കിന് ഗ്രാമവാസികൾ സ്കൂളിൽ പ്രതിഷേധവുമായെത്തി. അധ്യാപകനെ അണിയിക്കാൻ ചെരുപ്പുമാലയുമാണ് നാട്ടുകാരെത്തിയത്. പ്രതിഷേധം കനത്തതോടെ വലിയ പൊലീസ് സംഘം സ്കൂളിലെത്തി. പിന്നീട് അധ്യാപകനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.