നിലവിൽ 145 കോടി, 2085ൽ ചൈനയുടെ ഇരട്ടിയാകും; ഇന്ത്യയുടെ ജനസംഖ്യ 2061ൽ 160 കോടിയാകുമെന്ന് യുഎൻ റിപ്പോർട്ട്

ഈ നൂറ്റാണ്ടിലുടനീളം ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്നാണ് വിലയിരുത്തൽ. 2054ഓടെ ഇന്ത്യയുടെ ജനസംഖ്യ 1.692 ബില്യണിലെത്തുമെന്നും 2061ൽ അത് 1.701 ബില്യണിലെത്തുമെന്നും റിപ്പോർട്ട് പറയുന്നു.

145 now will double that of China by 2085 India population will be 160 crores in 2061 un report

ദില്ലി: ഇന്ത്യയുടെ ജനസംഖ്യ 2061ൽ 160 കോടിയാകും എന്ന് യുഎൻ റിപ്പോർട്ട്. 2085ൽ ചൈനയുടെ ഇരട്ടിയാകും ഇന്ത്യയിലെ ജനസംഖ്യ. നിലവിൽ ഇന്ത്യയിൽ 145 കോടിയാണ് ജനസംഖ്യയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. രണ്ട് വർഷം മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ ഒമ്പത് ദശലക്ഷം കൂടുതലാണ് ഇത്. 2011 ന് ശേഷമുള്ള ഒരു ദശാബ്‍ദ സെൻസസ് ഇല്ലാത്തതിനാൽ ഇന്ത്യയിലെ ജനസംഖ്യയുടെ ഏറ്റവും ആധികാരികമായ കണക്കുകൾ ഇവയാണ്.

2021 ലെ സെൻസസ് അനിശ്ചിതകാലത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. കൊവിഡ് മഹാമാരി കാരണമാണ് ആദ്യം സെൻസസ് മാറ്റിവയ്ക്കുകയാണെന്ന പ്രഖ്യാപനം വന്നത്. പിന്നീടും സെൻസസ് എന്തുകൊണ്ട് നടത്തുന്നില്ല എന്ന കാര്യത്തിലെ കാരണങ്ങള്‍ വ്യക്തമല്ല. ഈ നൂറ്റാണ്ടിലുടനീളം ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്നാണ് വിലയിരുത്തൽ. 2054ഓടെ ഇന്ത്യയുടെ ജനസംഖ്യ 1.692 ബില്യണിലെത്തുമെന്നും 2061ൽ അത് 1.701 ബില്യണിലെത്തുമെന്നും റിപ്പോർട്ട് പറയുന്നു.

2100ൽ, ഏകദേശം 1.5 ബില്യൺ ജനസംഖ്യയുള്ള ഇന്ത്യയുടെ ജനസംഖ്യ ചൈനയുടെ 633 ദശലക്ഷത്തിന്‍റെ ഇരട്ടിയിലധികം വരും. അടുത്ത 75 വർഷത്തിനുള്ളിൽ ജനസംഖ്യയുടെ പകുതിയോളം നഷ്ടപ്പെടും. ഇന്ത്യൻ ജനസംഖ്യയുടെ നിലവിലെ ശരാശരി പ്രായം 28.4 വയസാണ്. ചൈനയുടെ 39.6 വയസും യുഎസിലെ 38.3 വയസുമാണ്. 2100 ഈ സംഖ്യകൾ യഥാക്രമം 47.8 വയസ്, 60.7 വയസ്, 45.3 വയസ് എന്നിങ്ങനെയാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

കക്കൂസിന്‍റെ പൈപ്പിനോട് ചേര്‍ന്ന് കണ്ടത് മസാല പുരട്ടി വച്ച ചിക്കൻ പീസുകൾ; ഫലക് മജ്ലിസ് ഹോട്ടലിന് പൂട്ട് വീണു

കുട്ടികൾ എഴുതിയതിൽ സർവത്ര തെറ്റ്! പഠിപ്പിക്കേണ്ട സമയത്ത് അധ്യാപകന്‍റെ കാൻഡി ക്രഷ് കളിയും ഫോൺ വിളിയും, സസ്പെൻഷൻ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios