ഐഎഫ്എഫ്കെ: മജീദി ചിത്രം പ്രദര്‍ശിപ്പിച്ചില്ല, ആസ്വാദകർ നിരാശയിൽ

ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ 'മുഹമ്മദ് ദ  മെസഞ്ചര്‍ ഓഫ് ഗോഡ്'  എന്ന ചിത്രത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയിലെ പ്രദർശനത്തിൽ അനിശ്ചിതത്വം. ഇന്നും മേളയുടെ ഷെഡ്യൂളിൽ ചിത്രം ഉൾപ്പെടുത്തിയെങ്കിലും സെൻസർ ബോർഡ് അനുമതി ഇതു വരെ കിട്ടിയിട്ടില്ല. മജീദിയെ അപമാനിക്കുന്നരീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നതെന്നാണ് പ്രേക്ഷകരുടെ വിമർശനം.

iffk2018 Majeed Majidi film

വിഖ്യാത ഇറാനിയൻ സംവിധായകൻ മജീദ് മജീദി ആദ്യമായാണ് കേരള ചലച്ചിത്രോത്സവത്തിനെത്തുന്നത്. മജീദിയെ കണ്ടെങ്കിലും ആരാധകർ ഇപ്പോഴും നിരാശയിലാണ്. മജീദിയുടെ പ്രധാന ചിത്രങ്ങളിലൊന്നായ 'മുഹമ്മദ് ദ  മെസഞ്ചര്‍ ഓഫ് ഗോഡി' ന്റെ പ്രദർശനത്തിൽ ഇപ്പോഴും അനിശ്ചിതത്വമാണ്. കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ സെൻസർ അനുമതി ഇതുവരെ കിട്ടിയില്ല. തിങ്കളാഴ്ച ചിത്രത്തിന്റെ പ്രദർശനം മുടങ്ങി. ഇന്നും ഷെഡ്യൂളിലുണ്ടെങ്കിലും ചിത്രം കാണാനാകുമെന്ന് ഉറപ്പില്ല.

കേന്ദ്ര അനുമതിക്കായി കാത്തിരിക്കുകയാണെന്നാണ് ചലച്ചിത്ര അക്കാദമിയുടെ വിശദീകരണം. 2015ലാണ് പ്രവാചകന്‍ മുഹമ്മദിന്‍റെ ബാല്യകാലത്തെ അടയാളപ്പെടുത്തുന്ന ചിത്രം പുറത്തിറങ്ങിയത്. ഇറാനിലും ചിത്രത്തിന് വിലക്കുണ്ടായിരുന്നു എന്നാല്‍ പിന്നീട് ഇറാന്‍റെ ഔദ്യോഗിക ചിത്രമായി 'മുഹമ്മദ് ദ  മെസഞ്ചര്‍ ഓഫ് ഗോഡ്' അക്കാദമി അവാര്‍ഡിന് പരിഗണിക്കുകയും ചെയ്തു.  പ്രവാചകനെ തെറ്റായി വ്യാഖ്യാനിക്കുന്നുവെന്ന ആരോപണം കഴിഞ്ഞ ദിവസം ഓപ്പൺ ഫോറത്തിൽ മജീദ് മജീദി തന്നെ നിഷേധിച്ചിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios