World Hepatitis Day 2024 : ഹെപ്പറ്റൈറ്റിസ് പിടിപെടാതെ നോക്കാം ; എന്തൊക്കെ ശ്രദ്ധിക്കണം?
സുരക്ഷിതമായ ലെെംഗിക ബന്ധം ഉറപ്പ് വരുത്തുക. ഒന്നിലധികം പങ്കാളികളെ ഒഴിവാക്കുക. രോഗബാധിതമായ ശരീര സ്രവങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കം ഇത് തടയുന്നു.
ജൂലൈ 28 ന് എല്ലാ വർഷവും ലോക ഹെപ്പറ്റൈറ്റിസ് ദിനം (World Hepatitis Day 2024) ആചരിക്കുന്നു. ശരീരത്തിലെ ഏറ്റവും വലിയ ആന്തരികാവയവമാണ് കരൾ. കരളിന്റെ ആരോഗ്യം തകരാറിലായാൽ അത് ശരീരത്തെ മൊത്തം ദോഷകരമായി ബാധിക്കും. കരളിനുണ്ടാകുന്ന വീക്കവും രോഗാവസ്ഥകളുമാണ് ഹെപ്പറ്റൈറ്റിസ് അഥവാ മഞ്ഞപ്പിത്തം. ഹെപ്പറ്റൈറ്റിസ് എന്നത് കരളിൻ്റെ വീക്കം ആണ്. ഇത് പലപ്പോഴും വൈറൽ അണുബാധകൾ മൂലവും മദ്യപാനം, ചില മരുന്നുകൾ, സ്വയം രോഗപ്രതിരോധ രോഗങ്ങൾ തുടങ്ങിയ മറ്റ് ഘടകങ്ങൾ മൂലവും ഉണ്ടാകുന്നു.
വൈറൽ ഹെപ്പറ്റൈറ്റിസിൻ്റെ പ്രധാന തരങ്ങൾ ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിവയാണ്. ഹെപ്പറ്റൈറ്റിസിനെക്കുറിച്ചുള്ള അവബോധം വളർത്തുക, പ്രതിരോധം, പരിശോധന, ചികിത്സ എന്നിവ പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ലോക ഹെപ്പറ്റൈറ്റിസ് ദിനം വർഷം തോറും ആചരിക്കുന്നത്. ഹെപ്പറ്റൈറ്റിസ് തടയുന്നതിന് നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...
ഒന്ന്
ഹെപ്പറ്റൈറ്റിസ് എ, ബി എന്നിവയ്‌ക്ക് ഫലപ്രദമായ വാക്‌സിനുകൾ ലഭ്യമാണ്. വാക്‌സിനേഷൻ അണുബാധ തടയാം. വാക്സിൻ രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിച്ച് രോഗമുണ്ടാക്കാതെ വൈറസിനെതിരെ ആൻ്റിബോഡികൾ ഉത്പാദിപ്പിക്കുന്നു.
രണ്ട്
സൂചികൾ പങ്കിടുന്നത് ഒഴിവാക്കുക. കുത്തിവയ്പ്പുകൾക്കായി പുതിയ, അണുവിമുക്തമായ സൂചികൾ ഉപയോഗിക്കുക. ഇത് രക്തത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് വൈറസുകൾ (ബി, സി) പകരുന്നത് തടയുന്നു.
മൂന്ന്
സുരക്ഷിതമായ ലെെംഗിക ബന്ധം ഉറപ്പ് വരുത്തുക. ഒന്നിലധികം പങ്കാളികളെ ഒഴിവാക്കുക. രോഗബാധിതമായ ശരീര സ്രവങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കം ഇത് തടയുന്നു.
നാല്
ശുദ്ധമായ കുടിവെള്ളവും ഭക്ഷണവും മാത്രം കുടിക്കുക. ഇത് മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പടരുന്ന ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവയുടെ സാധ്യത കുറയ്ക്കുന്നു.
അഞ്ച്
ഇടയ്ക്കിടെ കെെകൾ കഴുകാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇത് ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.
ഇവ കഴിച്ചോളൂ, മലബന്ധ പ്രശ്നം തടയും