Omicron: ഒമിക്രോൺ വകഭേദം; മൂന്ന് വിഭാ​ഗം ആളുകളെ ബാധിക്കാം, ഡോക്ടർ പറയുന്നു

പുതിയ വകഭേദം ഏത് പ്രായക്കാരെ പിടികൂടാമെന്നതിനെ കുറിച്ച് പഠനങ്ങൾ നടന്ന് വരുന്നു. എന്നാൽ ഇതിനെ കുറിച്ച് ഇന്ത്യന്‍ അമേരിക്കന്‍ വംശജനും ബ്രൗൺ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിന്റെ ഡീനുമായ ആശിഷ് ഝാ വെളിപ്പെടുത്തുന്നു. 

Three categories of people Omicron may affect doctor says

കൊവിഡിന്റെ (covid 19) പുതിയ വകഭേദമായ ഒമിക്രോണിന്റെ (omicron) ഭീതിയിലാണ് ലോകം. അതിവേ​ഗം പകരാൻ സാധ്യതയുള്ള വേരിയന്റാണ് ഇതെന്നാണ് ലോകാരോ​ഗ്യ സംഘടന (world health organization) പറയുന്നത്. ഒമിക്രോൺ എത്രത്തോളം അപകടകാരിയാണെന്നും അറിയുന്നതിന് ​പഠനങ്ങൾ നടന്ന് വരുന്നു. 

പുതിയ വകഭേദം ഏത് പ്രായക്കാരെ പിടികൂടാമെന്നതിനെ കുറിച്ച് പഠനങ്ങൾ നടന്ന് വരുന്നു. എന്നാൽ ഇതിനെ കുറിച്ച്  ഇന്ത്യൻ അമേരിക്കൻ വംശജനും ബ്രൗൺ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിന്റെ ഡീനുമായ ആശിഷ് ഝാ വെളിപ്പെടുത്തുന്നു. 

ഒമിക്രോൺ എളുപ്പത്തിലും വേഗത്തിലും വ്യാപിക്കുമെന്നതിന് ധാരാളം തെളിവുകൾ ഞങ്ങളുടെ പക്കലുണ്ട്. ആഗോളതലത്തിൽ, അണുബാധയുടെ താരതമ്യേന വലിയ തരംഗങ്ങൾ നാം പ്രതീക്ഷിക്കണമെന്നാണ് ആശിഷ് ഝാ പറയുന്നു. പ്രധാനമായി മൂന്ന് വിഭാ​ഗം ആളുകളെയാണ് ഒമിക്രോൺ പിടിപെടാനുള്ള സാധ്യതയെന്ന് അദ്ദേഹം പറയുന്നു. 

രോഗപ്രതിരോധശേഷി കുറഞ്ഞവരാണ് ആദ്യം വരുന്നത്. പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തവർ ഇതിൽ ഉൾപ്പെടുന്നു. വാക്സീൻ എടുക്കാത്തവരിൽ വളരെ ഉയർന്ന നിരക്കിൽ ഒമിക്രോൺ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.

ഒരിക്കൽ കൊവിഡ് വന്ന് പോയവരാണ് രണ്ടാമത്തെ കൂട്ടർ. ഇവരിലാണ് പുതിയ വേരിയന്റ് പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്. ഉയർന്ന രീതിയിൽ സംരക്ഷണമുള്ളവരാണ് മൂന്നാമത്തെ കൂട്ടർ. ചില ആളുകൾക്ക് ഹൈബ്രിഡ് പ്രതിരോധശേഷി വർദ്ധിക്കുന്നതായി കണ്ട് വരുന്നു. 

അണുബാധയ്‌ക്കെതിരെ താരതമ്യേന ഉയർന്ന തലത്തിലുള്ള സംരക്ഷണം ലഭിക്കുന്നു. പക്ഷേ ഒരുപക്ഷേ ഇടയ്ക്ക് വച്ച് കുറയാനുള്ള സാധ്യത ഏറെയാണ്. ഒമിക്രോണിനെ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും വാക്സീൻ എടുക്കാത്തവർ എത്രയും പെട്ടെന്ന് തന്നെ പ്രതിരോധകുത്തിവയ്പ്പ് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബൂസ്റ്റർ ഡോസ് എടുത്ത രണ്ട് പേർക്ക് 'ഒമിക്രോൺ' വകഭേദം കണ്ടെത്തി

 

Latest Videos
Follow Us:
Download App:
  • android
  • ios