ഈ ശീലം ഉടനെ നിർത്തിക്കോളൂ, വയറിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് കാരണമാകുമെന്ന് പഠനം

പുകവലി വയറിലെ കൊഴുപ്പിൻ്റെ വർദ്ധനവുമായി ബന്ധപ്പെട്ടിരിക്കുന്നതായി 'അഡിക്ഷൻ' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

studies have shown that this habit leads to accumulation of belly fat

പുകവലി ശീലം വയറ്റിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് കാരണമാകുമെന്ന് പുതിയ പഠനം. പുകവലി വയറിലെ കൊഴുപ്പിൻ്റെ വർദ്ധനവുമായി ബന്ധപ്പെട്ടിരിക്കുന്നതായി 'അഡിക്ഷൻ' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

' വിസറൽ കൊഴുപ്പ് അടിവയറ്റിലാണ് അടിഞ്ഞ് കൂടുന്നത്. ശരീരത്തിലെ മൊത്തം കൊഴുപ്പിൻ്റെ 10% വിസറൽ കൊഴുപ്പ് ഉണ്ടാക്കുന്നത് സാധാരണവും ആരോഗ്യകരവുമാണ്. എന്നിരുന്നാലും, വളരെയധികം വിസറൽ കൊഴുപ്പ് വീക്കം ഉണ്ടാക്കും. ഇത് വിട്ടുമാറാത്ത രോഗത്തിന് കാരണമാകുന്നു...'- എപ്പിഡെമിയോളജിസ്റ്റും സ്വീഡനിലെ കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിലെ അസിസ്റ്റൻ്റ് പ്രൊഫസറുമായ ഡോ. ജെർമൻ കാരസ്‌ക്വില്ല പറഞ്ഞു.

ഇത്തരം കൊഴുപ്പ് ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം എന്നിവയുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.വ്യായാമം ഒരു നല്ല സ്ട്രെസ് കുറയ്ക്കൽ മാത്രമല്ല, പുകവലി ഉപേക്ഷിക്കാനുള്ള ശക്തമായ സഹായവും ആണെന്നും ഡോ. ജെർമൻ പറഞ്ഞു.

സിഗരറ്റ് വലിക്കുന്നത് ശരീരത്തിൻ്റെ മുകളിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സാധിക്കുകയുള്ളൂ.

കൊഴുപ്പും കാർബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.  ജങ്ക് ഫുഡിന് പകരം ധാരാളം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. 

വെള്ളം ധാരാളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. അതുവഴി വണ്ണം കുറയ്ക്കാനും കഴിയും. വെള്ളം കുടിക്കുന്നത് ശരീരത്തിൻറെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. 

അത്താഴം നേരത്തെ കഴിക്കുന്നത് കൊണ്ടുള്ള 7 ആരോ​ഗ്യ​ഗുണങ്ങൾ

 

Latest Videos
Follow Us:
Download App:
  • android
  • ios