ഈ ഫേസ് പാക്ക് ചർമ്മത്തെ സുന്ദരമാക്കും; സോനം കപൂറിന്റെ പ്രിയപ്പെട്ട ഫേസ് പാക്ക് ഇതാണ്

'ഇതൊരു മികച്ച ഫേസ് പാക്കാണ്. പാലിന്റെ ലാക്റ്റിക് ആസിഡ് മുഖത്ത് നന്നായി പ്രവർത്തിക്കുന്നു. മഞ്ഞൾ ഒരു ആന്റിസെപ്റ്റിക് ആണ്...'  - ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ സോനം പറഞ്ഞു. 

Sonam Kapoor shares secret behind glowing skin

സ്ഥിരമായി ഉപയോ​ഗിക്കുന്ന ഒരു പ്രകൃതിദത്ത ഫേസ് പാക്കിനെ കുറിച്ച് പരിചയപ്പെടുത്തുകയാണ് ബോളിവുഡ് നടി സോനം കപൂർ. കടലമാവ് കൊണ്ടുള്ള ഫേസ് പാക്കാണ് ചർമ്മത്തെ സംരക്ഷിക്കുന്നതിനായി ഉപയോ​ഗിച്ച് വരുന്നതെന്നും സോനം പറയുന്നു. 

കടലമാവ്, ചന്ദനപ്പൊടി, റോസ് വാട്ടർ, പാൽ, മഞ്ഞൾ എന്നിവ ചേർത്ത് ഒരു മിശ്രിതമുണ്ടാക്കും. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടും. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയും.

' ഇതൊരു മികച്ച ഫേസ് പാക്കാണ്. പാലിന്റെ ലാക്റ്റിക് ആസിഡ് മുഖത്ത് നന്നായി പ്രവർത്തിക്കുന്നു, മഞ്ഞൾ ഒരു ആന്റിസെപ്റ്റിക് ആണ്... - ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ സോനം പറഞ്ഞു. ചർമ്മത്തെ കൂടുതൽ മോയിസ്ച്യുറൈസ് ചെയ്യാൻ ഫേസ് പാക്കിൽ തേൻ ചേർക്കാമെന്നും സോനം പറഞ്ഞു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sonam K Ahuja (@sonamkapoor)

Latest Videos
Follow Us:
Download App:
  • android
  • ios