പൈൽസിന് പിന്നിലെ ഈ കാരണങ്ങളെ തിരിച്ചറിയാതെ പോകരുതേ...

മലദ്വാരത്തിലെ രക്തക്കുഴലുകൾക്കുണ്ടാകുന്ന വീക്കമാണ് പൈൽസ്. മൂലക്കുരു എന്നാണ് ഇതിനെ അറിയപ്പെടുന്നത്. മലദ്വാരത്തിലെ ഏറ്റവും താഴെയുള്ള ഭാഗത്തെ രക്തക്കുഴലുകളുടെ ഭിത്തിക്ക്‌ കൂടുതൽ വലിച്ചിലുണ്ടാകുമ്പോഴും കനംകുറയുമ്പോഴും പൈൽസുണ്ടാകാം. ഇത്തരം വീക്കം വന്ന രക്തക്കുഴലുകളുടെ മുകളിൽ മർദം കൂടുമ്പോൾ ഇവ പൊട്ടി രക്തസ്രാവവുമുണ്ടാകും. 
 

Piles or haemorrhoids causes and symptoms

പൈൽസ് അല്ലെങ്കിൽ ഹെമറോയ്ഡുകൾ എന്നത് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. മലദ്വാരത്തിലെ രക്തക്കുഴലുകൾക്കുണ്ടാകുന്ന വീക്കമാണ് പൈൽസ്. മൂലക്കുരു എന്നാണ് ഇതിനെ അറിയപ്പെടുന്നത്. മലദ്വാരത്തിലെ ഏറ്റവും താഴെയുള്ള ഭാഗത്തെ രക്തക്കുഴലുകളുടെ ഭിത്തിക്ക്‌ കൂടുതൽ വലിച്ചിലുണ്ടാകുമ്പോഴും കനംകുറയുമ്പോഴും പൈൽസുണ്ടാകാം. ഇത്തരം വീക്കം വന്ന രക്തക്കുഴലുകളുടെ മുകളിൽ മർദം കൂടുമ്പോൾ ഇവ പൊട്ടി രക്തസ്രാവവുമുണ്ടാകും. 

ഈ ഹെമറോയ്ഡുകൾ മലവിസർജ്ജന സമയത്ത് അസ്വസ്ഥത, വേദന, രക്തസ്രാവം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും.  പൈൽസ് ഉണ്ടാകാന്‍ പല കാരണങ്ങളുണ്ടാകാം. വിട്ടുമാറാത്ത മലബന്ധം, മലവിസർജ്ജന സമയത്തെ ബുദ്ധിമുട്ടുകള്‍, ടോയ്‌ലറ്റിൽ ദീർഘനേരം ഇരിക്കുന്നത് തുടങ്ങിയവയൊക്കെ പൈല്‍സിന് കാരണമാകും. ഗർഭാവസ്ഥയും വാർദ്ധക്യവും ഒരു പ്രധാന പങ്ക് വഹിക്കുന്നു, കാരണം സിരകളിലെ സമ്മർദ്ദവും ദുർബലമായ ബന്ധിത ടിഷ്യുകളും ഹെമറോയ്ഡൽ സാധ്യതയിലേയ്ക്ക് നയിച്ചേക്കാം. ചിലരിൽ പാരമ്പര്യമായും പൈല്‍സ് കണ്ടുവരാറുണ്ട്.

ലക്ഷണങ്ങള്‍... 

മലവിസർജനസമയത്ത് മലദ്വാരത്തിൽനിന്ന്‌ വേദനയില്ലാതെ രക്തസ്രാവം ഉണ്ടാകുന്നതാണ് പൈൽസിന്റെ പ്രധാന ലക്ഷണം. കൂടാതെ മലദ്വാരത്തിൽനിന്ന്‌ മാംസം വളർന്നിറങ്ങുക, മലദ്വാരത്തിനു ചുറ്റും ചൊറിച്ചിലും പുകച്ചിലും അസ്വസ്ഥതയും ഉണ്ടാവുക, മലവിസർജനസമയത്തും അതിനുശേഷവും അസ്വസ്ഥത തോന്നുക തുടങ്ങിയവയൊക്കെ പൈല്‍സിന്‍റെ ലക്ഷണങ്ങളാണ്. 

പ്രതിരോധം...

പൈൽസ് രണ്ടുതരത്തിലാണുള്ളത്. ഇന്റേണൽ പൈൽസും എക്സ്റ്റേണൽ പൈൽസും. ഇവയിൽ ഭൂരിഭാഗവും ജീവിതശൈലിയിലെ മാറ്റങ്ങള്‍ കൊണ്ടും ഭക്ഷണക്രമവും മലബന്ധം തടയുന്ന മരുന്നുകളും ഉപയോഗിച്ച് വീട്ടിൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്നവയാണ്. എന്നാല്‍ ചിലര്‍ക്ക് വൈദ്യസഹായവും വേണ്ടിവരും. 

നാരുകൾ അടങ്ങിയ സമീകൃതാഹാരം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധത്തെ തടയാനും പൈല്‍സ് സാധ്യതയെ കുറയ്ക്കാനും സഹായിച്ചേക്കാം. ഇതിനായി ക്രൂസിഫറസ് പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍, ക്യാരറ്റ്, മധുരക്കിഴങ്ങ്, വാഴപ്പഴം, തക്കാളി, പപ്പായ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും നിങ്ങളുടെ ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: മൂത്രത്തിലോ ശുക്ലത്തിലോ രക്തം കാണാറുണ്ടോ? പുരുഷന്മാര്‍ ഈ ലക്ഷണങ്ങളെ അവഗണിക്കരുതേ...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios