മൂത്രമൊഴിക്കുമ്പോൾ വേദനയും അസ്വസ്ഥതയുമുണ്ടോ? പുരുഷന്മാര്‍ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍...
പ്രായമായ പുരുഷന്മാർക്ക് മാത്രമല്ല ചെറുപ്പക്കാർക്കും പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടാകാം. തുടക്കത്തിലെ കണ്ടെത്താൻ കഴിയാതെ വരുന്നതാണ് പ്രശ്നം.
ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കാന്‍ തോന്നാറുണ്ടോ? മൂത്രമൊഴിക്കുമ്പോൾ വേദനയും അസ്വസ്ഥതയുമുണ്ടോ? എങ്കില്‍, നിങ്ങള്‍ ഇത് ശ്രദ്ധിക്കാതെ പോകരുത്. പല കാരണങ്ങള്‍ കൊണ്ടും ഇങ്ങനെ ഉണ്ടാകാം. ഇത് ചിലപ്പോള്‍ പ്രോസ്റ്റേറ്റ് ക്യാൻസറിന്‍റെ ലക്ഷണവുമാകാം.
പ്രായമായ പുരുഷന്മാർക്ക് മാത്രമല്ല ചെറുപ്പക്കാർക്കും പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടാകാം. തുടക്കത്തിലെ കണ്ടെത്താൻ കഴിയാതെ വരുന്നതാണ് പ്രശ്നം. ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കാന്‍ തോന്നുക, മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍, മൂത്രമൊഴിക്കുമ്പോൾ വേദനയും അസ്വസ്ഥതയും, മൂത്രത്തിലോ ശുക്ലത്തിലോ രക്തം കാണുക, മൂത്രമൊഴിക്കാൻ ആരംഭിക്കുന്നതിന് താമസം ഉണ്ടാകുന്നത്, മൂത്രം മുറിഞ്ഞ് മുറിഞ്ഞ് പോകുന്നത്, മൂത്രം സാവധാനം പോകുന്നത്, മൂത്രം പിടിച്ചു നിൽക്കാൻ കഴിയാതെ വരുന്നത്, മൂത്രം തീരെ പോകാതെ വരിക തുടങ്ങിയവയെല്ലാം പ്രോസ്റ്റേറ്റ് ക്യാൻസറിന്‍റെ ലക്ഷണങ്ങളാണ്.
കൂടാതെ അടിവയറു വേദന, ഇടുപ്പ്- പെൽവിക് അല്ലെങ്കിൽ മലാശയ ഭാഗത്ത് വേദന, നട്ടെല്ലിനും മറ്റ് അസ്ഥികള്‍ക്കും വേദന, എല്ലുകള്‍ക്ക് വേദന, എല്ല് പൊട്ടുക, വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവുക തുടങ്ങിയവയൊക്കെ പ്രോസ്റ്റേറ്റ് ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍ ആകാം. ഇതിനു പുറമേ അമിത ക്ഷീണം, അകാരണമായി ശരീരഭാരം കുറയുക, കാലുകള്‍ നീര് വയ്ക്കുക, കാലിൽ വീക്കം തുടങ്ങിയവയും കാണാം. പ്രോസ്റ്റേറ്റ് ക്യാന്‍സർ മൂര്‍ച്ഛിക്കുന്നതനുസരിച്ചാണ് മൂത്ര തടസ്സം, എരിച്ചില്‍, മൂത്രം കൂടെക്കൂടെ പോകുക, അണുബാധ, എന്നിവയുണ്ടാകുന്നത്.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Also read: ഉച്ചയ്ക്ക് ചോറിന് പകരം ഈ ഭക്ഷണങ്ങള്‍ കഴിക്കൂ, രണ്ട് ആരോഗ്യ പ്രശ്നങ്ങളെ തടയാം...