താരൻ അകറ്റാൻ പരീക്ഷിക്കാം ഈ പ്രകൃതിദത്ത മാർ​ഗങ്ങൾ

ആന്റി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങൾ അടങ്ങിയ ആര്യവേപ്പില താരൻ എളുപ്പം അകറ്റുന്നതിന് സഹായിക്കും. കുളിക്കുന്നതിന് മുമ്പ് ആര്യവേപ്പില പേസ്റ്റ് തലയിൽ പുരട്ടി മസാജ് ചെയ്യുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. 

Home Remedies To Get Rid Of Dandruff

താരനാണോ നിങ്ങളുടെ പ്രശ്നം? എന്ത് പരീക്ഷിച്ചിട്ടും താരൻ മാറുന്നില്ലേ. മലസീസിയ എന്ന ഫംഗസ് മൂലമുണ്ടാകുന്ന ഒരു പ്രശ്നമാണ് താരൻ. തലയോട്ടിയിലെ വരൾച്ചയ്ക്കും ചൊറിച്ചിലിനും ഇടയാക്കും. താരൻ എളുപ്പം അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകൾ..

ആര്യവേപ്പില

ആന്റി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങൾ അടങ്ങിയ ആര്യവേപ്പില താരൻ എളുപ്പം അകറ്റുന്നതിന് സഹായിക്കും. കുളിക്കുന്നതിന് മുമ്പ് ആര്യവേപ്പില പേസ്റ്റ് തലയിൽ പുരട്ടി മസാജ് ചെയ്യുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. 

തെെര്

അര കപ്പ് തൈരും മുട്ടയുടെ വെള്ളയും യോജിപ്പിച്ച് തലയിൽ പുരട്ടുക. ഇത് മുടിയിൽ പുരട്ടി 30 മിനിറ്റിന് ശേഷം കഴുകി കളയുക.  ഇത് താരൻ നിയന്ത്രണത്തിലാക്കാൻ സഹായിക്കുന്നതോടൊപ്പം ശിരോചർമ്മം ശുദ്ധീകരിക്കാനും മുടിയുടെ വളർച്ചയ്ക്കും സഹായിക്കുന്നു.

ഉലുവ

ഉലുവ മുടി കൊഴിച്ചിൽ തടയുന്നതിനും ഫലപ്രദമാണ്. കുതിർത്ത ഉലുവ പേസ്റ്റും അൽപം തെെരും യോജിപ്പിച്ച് തലയിൽ പുരട്ടി മസാജ് ചെയ്യുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ തല കഴുകുക. ഇത് താരൻ അകറ്റുന്നതിന് സഹായിക്കുന്നു.

സവാള

രണ്ട് ടീസ്പൂൺ സവാള നീരിലേക്ക് രണ്ട് ടീസ്പൂൺ ഒലീവ് ഓയിൽ ചേർക്കുക. ശേഷം നന്നായി യോജിപ്പിക്കുക. ശേഷം ഈ പാക്ക് തലയിൽ പുരട്ടി മസാജ് ചെയ്യുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുടി കഴുകുക. 

കറ്റാർവാഴ 

താരൻ അകറ്റാൻ സഹായിക്കുന്ന മറ്റൊരു ചേരുവകയാണ് കറ്റാർവാഴ. അൽപം കറ്റാർവാഴ ജെല്ലും റോസ് വാട്ടറും യോജിപ്പിച്ച് തലയിൽ പുരട്ടി മസാജ് ചെയ്യുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ തല കഴുകുക. 

ഈ മഴക്കാലത്ത് എലിപ്പനിയെ പേടിക്കണം ; ലക്ഷണങ്ങൾ അറിഞ്ഞിരിക്കൂ

 

Latest Videos
Follow Us:
Download App:
  • android
  • ios