കുട്ടികളുടെ ബുദ്ധിവളർച്ചയ്ക്ക് ഈ അഞ്ച് ഭക്ഷണങ്ങൾ നൽകാം
മുട്ടയിൽ അയഡിൻ, ഇരുമ്പ്, പ്രോട്ടീൻ, ഒമേഗ-3 കൊഴുപ്പ്, വിറ്റാമിനുകൾ എ, ഡി, ഇ, ബി 12 എന്നിവ അടങ്ങിയിരിക്കുന്നു. പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് ഏകാഗ്രതയും ഊർജ്ജ നിലയും വർദ്ധിപ്പിക്കാനും അധിക ലഘുഭക്ഷണങ്ങളുടെ ആവശ്യകത കുറയ്ക്കാനും സഹായിക്കും.
കുട്ടികൾക്ക് എപ്പോഴും ആരോഗ്യകരമായ ഭക്ഷണമായിരിക്കണം നൽകേണ്ടത്. ഫെെബർ, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കുട്ടികളുടെ ദെെനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കുട്ടികളുടെ വളർച്ചയ്ക്കും വികാസത്തിനും അത്യന്താപേക്ഷിതമായ ഒരു മാക്രോ ന്യൂട്രിയൻ്റാണ് പ്രോട്ടീൻ. ബുദ്ധി വളർച്ചയ്ക്ക് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ സഹായകമാണ്. 1-3 വയസ്സ് പ്രായമുള്ളവർക്ക് കുട്ടികൾക്ക് ദിവസവും 10 മുതൽ 19 ഗ്രാം വരെ ഫെെബർ ശരീരത്തിലെത്തേണ്ടതുണ്ടെന്ന് വിദഗ്ധർ പറയുന്നു. കുട്ടികളുടെ ശാരീരിക മാനസികാരോഗ്യ വളർച്ചയ്ക്കായി നൽകേണ്ട ചില പ്രധാനപ്പെട്ട ഭക്ഷണങ്ങൾ...
മുട്ട...
മുട്ടയിൽ അയഡിൻ, ഇരുമ്പ്, പ്രോട്ടീൻ, ഒമേഗ-3 കൊഴുപ്പ്, വിറ്റാമിനുകൾ എ, ഡി, ഇ, ബി 12 എന്നിവ അടങ്ങിയിരിക്കുന്നു. പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് ഏകാഗ്രതയും ഊർജ്ജ നിലയും വർദ്ധിപ്പിക്കാനും അധിക ലഘുഭക്ഷണങ്ങളുടെ ആവശ്യകത കുറയ്ക്കാനും സഹായിക്കും.
മത്സ്യം...
ഹൃദയാരോഗ്യകരമായ ഭക്ഷണത്തിൻ്റെ ഒരു പ്രധാന ഘടകമായി മത്സ്യം കണക്കാക്കപ്പെടുന്നു. ശരീരത്തിൻ്റെ വളർച്ചയ്ക്കും പരിപാലനത്തിനും ആവശ്യമായ പോഷകങ്ങൾ മീനിൽ അടങ്ങിയിരിക്കുന്നു. കുഞ്ഞുങ്ങൾക്കും ചെറിയ കുട്ടികൾക്കും ഒമേഗ 3 ഫാറ്റി ആസിഡുകളും DHA (ഡോകാസഹെക്സെമോണിക് ആസിഡ്) ആവശ്യമാണ്. ഇത് കുട്ടികളുടെ കണ്ണുകളുടെയും തലച്ചോറിൻ്റെയും വികാസത്തിന് പ്രധാനമാണ്.
ഇലക്കറികൾ...
പോഷകഗുണങ്ങളാൽ സമ്പന്നമാണ് ഇലക്കറികൾ. കാരണം ഇലക്കറികളിൽ ഫോളേറ്റ് അടങ്ങിയിരിക്കുന്നു. ബുദ്ധിവികാസത്തിന് പ്രധാനപ്പെട്ട പോഷകമാണ് ഫോളേറ്റ്.
തെെര്...
കുട്ടികൾക്ക് ദിവസവും രണ്ട് നേരം തെെര് കൊടുക്കുന്നത് പതിവാക്കുക. തൈര് നല്ല ബാക്ടീരിയകളുടെ അളവ് കൂട്ടുന്നു. തൈര് ദിവസവും കഴിക്കുന്നത് കുട്ടികളെ അവരുടെ ദൈനംദിന മലവിസർജ്ജനം നിലനിർത്താനും അവരുടെ കുടൽ ശക്തവും ആരോഗ്യകരവുമായി നിലനിർത്താനും സഹായിക്കുന്നു.
പയർവർഗങ്ങൾ...
ദിവസവും കുട്ടികൾക്ക് പയർമുളപ്പിച്ചോ അല്ലാതെയോ കൊടുക്കുന്നത് മലബന്ധം തടയാനും വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിനും സഹായിക്കുന്നു.
വെള്ളയാണോ നിങ്ങളുടെ പ്രിയപ്പെട്ട നിറം? എങ്കിൽ ഇതറിഞ്ഞിരിക്കൂ