വായ്പ്പുണ്ണ് മൂലം അസഹ്യമായ വേദനയോ? ഡയറ്റില്‍ നിന്നും ഒഴിവാക്കാം ഈ ഭക്ഷണങ്ങള്‍...

കവിൾ, ചുണ്ട്, നാവിന്റെ അടിഭാ​ഗം, അണ്ണാക്കിന്റെ ചില ഭാ​ഗങ്ങൾ എന്നിവിടങ്ങളിലെല്ലാം വായ്പുണ്ണ് പ്രത്യക്ഷപ്പെടാറുണ്ട്. ആഫ്തസ് അൾസർ എന്നാണ് ശാസ്ത്രീയമായി അറിയപ്പെടുന്നത്. പൊതുവെ അപകടകാരികളല്ലെങ്കിലും വായ്പുണ്ണ് മൂലം ഉണ്ടാകാറുള്ള അസഹ്യമായ വേദന, ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമുള്ള വിഷമം, സംസാരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം ആഴ്ചകൾ നീണ്ടുനിൽക്കുമ്പോൾ ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

Foods To Avoid If You Have Painful Mouth Ulcers azn

വളരെ സാധാരണയായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് വായ്പ്പുണ്ണ്. പല കാരണങ്ങൾ കൊണ്ടും വായ്പ്പുണ്ണ് ഉണ്ടാകാറുണ്ട്. അബദ്ധത്തിൽ വായുടെ ഉൾഭാഗം കടിക്കുന്നതാണ് വായ്പ്പുണ്ണ് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്. ഇതിന് പുറമെ രോ​ഗപ്രതിരോധശേഷിയിലുള്ള കുറവും വിറ്റാമിനുകളുടെ കുറവും മാനസിക സമ്മർദ്ദവും ഉറക്കക്കുറവുമെല്ലാം വായ്പ്പുണ്ണ് ഉണ്ടാകുന്നതിന് പ്രധാനകാരണങ്ങളാണ്. 

കവിൾ, ചുണ്ട്, നാവിന്റെ അടിഭാ​ഗം, അണ്ണാക്കിന്റെ ചില ഭാ​ഗങ്ങൾ എന്നിവിടങ്ങളിലെല്ലാം വായ്പുണ്ണ് പ്രത്യക്ഷപ്പെടാറുണ്ട്. ആഫ്തസ് അൾസർ എന്നാണ് ശാസ്ത്രീയമായി അറിയപ്പെടുന്നത്. പൊതുവെ അപകടകാരികളല്ലെങ്കിലും വായ്പുണ്ണ് മൂലം ഉണ്ടാകാറുള്ള അസഹ്യമായ വേദന, ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമുള്ള വിഷമം, സംസാരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം ആഴ്ചകൾ നീണ്ടുനിൽക്കുമ്പോൾ ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. വായ്പുണ്ണ് പൊതുവേ വൃത്താകൃതിയിലും വെളുപ്പ്, തവിട്ട്, മഞ്ഞ നിറങ്ങളിലും അ​ഗ്രഭാ​ഗം ചുവപ്പുനിറത്തിലുമാണ് കാണുന്നത്.


പൊതുവേ തീവ്രത കുറഞ്ഞ വായ്പുണ്ണുകൾ മൈനർ മൗത്ത് അൾസർ എന്നാണ് അറിയപ്പെടുന്നത്. പൊതുവേ ഇത്തരത്തിലുള്ള വായ്പുണ്ണുകൾ മറ്റ് ചികിത്സകളൊന്നും നടത്താതെ തന്നെ തനിയെ മാറുന്നതാണ്. ഇതിന് വീട്ടില്‍ ചെയ്യാവുന്ന ഒന്നാണ് ഉപ്പ് വെള്ളം കൊള്ളുന്നത്. അതുപോലെ തന്നെ ഭക്ഷണത്തിൽ തൈര് പരമാവധി ഉൾപ്പെടുത്തുക. കാരണം നല്ല ബാക്ടീരിയയുള്ള ഭക്ഷണമാണ് തൈര്. ശരീരത്തിലുണ്ടാകുന്ന ഇൻഫ്ലമേഷൻ, ഇൻഫെക്ഷനൊക്കെ കുറയ്ക്കാൻ തൈര് സഹായകമാണ്. 

വായ്പ്പുണ്ണ് ഉള്ളപ്പോള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടുത്തുകയാണ് ന്യൂട്രീഷ്യനിസ്റ്റായ റുപാലി ദത്ത. വായ്പ്പുണ്ണ് ഉള്ളപ്പോള്‍ കഴിക്കുന്ന ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നാണ് റുപാലി ദത്ത പറയുന്നത്. ചില ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ വായിനുള്ളില്‍ വേദന തോന്നാം. അത്തരം ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുകയാണ് വേണ്ടതെന്നും അവര്‍ പറയുന്നു. 

അത്തരത്തില്‍ വായ്പ്പുണ്ണ് ഉള്ളപ്പോള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

1. എരുവുള്ള ഭക്ഷണങ്ങളാണ് ആദ്യം ഒഴിവാക്കേണ്ടത്. എരുവുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ വായിനുള്ളില്‍ വേദന തോന്നാം. അതിനാല്‍ എരുവേറിയ ഭക്ഷണങ്ങള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കാം. 

2. സിട്രിക് ആസിഡ് കൂടുതലടങ്ങിയ പഴവർ​ഗങ്ങളായ  ഓറഞ്ച്, ലെമൺ, തുടങ്ങിയവ കൂടുതൽ കഴിച്ചാൽ ചിലരിൽ വായ്പുണ്ണ് വരാറുണ്ട്. അതിനാല്‍ സിട്രിസ് പഴങ്ങളും ഈ സമയത്ത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. 

3. കഫൈന്‍ അടങ്ങിയവയും ഒഴിവാക്കുന്നതാണ് നല്ലത്. 

4. അസിഡിക് ശീതളപാനീയങ്ങളും ഒഴിവാക്കാം. 

5. പുകവലിയും മദ്യപാനവും ചിലരില്‍ വായ്പുണ്ണിലേക്ക് നയിക്കാം. അതിനാല്‍ ഇവയും പരമാവധി ഒഴിവാക്കാം. 

6. ചൂടും തണുപ്പും കൂടുതലുള്ള ഭക്ഷണപദാര്‍ത്ഥങ്ങളും അധികം കഴിക്കേണ്ട എന്നാണ് ന്യൂട്രീഷ്യനിസ്റ്റ് പറയുന്നത്. 

Also Read: ആസ്‍ത്മ രോഗികള്‍ക്ക് കഴിക്കാന്‍ പറ്റിയ ചില ഭക്ഷണവിഭവങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios