Asianet News MalayalamAsianet News Malayalam

ഇവ കഴിച്ചോളൂ, ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാം

അനാരോഗ്യകരമായ ഭക്ഷണം, പൊണ്ണത്തടി, പുകവലി, പാരമ്പര്യ ഘടകങ്ങൾ എന്നിവയാണ് കൊളസ്ട്രോൾ കൂടുന്നതിന് പിന്നിലെ ചില പ്രധാനപ്പെട്ട കാരണങ്ങൾ. പ്രമേഹം, ഹൈപ്പോതൈറോയിഡിസം, കരൾ രോഗം എന്നിവയുൾപ്പെടെയുള്ള കാരണങ്ങളും ഉയർന്ന കൊളസ്ട്രോളിലേക്ക് നയിച്ചേക്കാം.

foods for control high cholesterol
Author
First Published Feb 19, 2024, 7:45 PM IST | Last Updated Feb 19, 2024, 7:45 PM IST

രക്തത്തിൽ കൊളസ്‌ട്രോൾ അമിതമായി ശരീരത്തിൽ അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഉയർന്ന കൊളസ്‌ട്രോൾ അഥവാ ഹൈപ്പർ കൊളസ്‌ട്രോളീമിയ. കൊളസ്ട്രോൾ അളവ് കൂടുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.

അനാരോഗ്യകരമായ ഭക്ഷണം, പൊണ്ണത്തടി, പുകവലി, പാരമ്പര്യ ഘടകങ്ങൾ എന്നിവയാണ് കൊളസ്ട്രോൾ കൂടുന്നതിന് പിന്നിലെ ചില പ്രധാനപ്പെട്ട കാരണങ്ങൾ. പ്രമേഹം, ഹൈപ്പോതൈറോയിഡിസം, കരൾ രോഗം എന്നിവയുൾപ്പെടെയുള്ള കാരണങ്ങളും ഉയർന്ന കൊളസ്ട്രോളിലേക്ക് നയിച്ചേക്കാം.

ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ? ...

ഒന്ന്...

ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും. സരസഫലങ്ങൾ, സിട്രസ് പഴങ്ങൾ, പച്ച ഇലക്കറികൾ, ബ്രോക്കോളി പോലുള്ളവ ഡയറ്റിൽ ഉൾപ്പെടുത്തുക.

രണ്ട്...

വാൽനട്ട്, ബദാം, ചിയ, ഫ്‌ളാക്‌സ് സീഡുകൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക. ഇവ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.

മൂന്ന്...

അയല, മത്തി, സാൽമൺ മത്സ്യം എന്നിവയിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കാനും എച്ച്‌ഡിഎൽ നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും സഹായിക്കും.  

നാല്...

വെളുത്തുള്ളി എൽഡിഎൽ, ടോട്ടൽ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു. ആറാഴ്ചത്തേക്ക് ദിവസവും രണ്ട് വെളുത്തുള്ളി കഴിക്കുന്നത് മൊത്തം കൊളസ്ട്രോൾ 12 ശതമാനവും എൽഡിഎൽ കൊളസ്ട്രോളിൻ്റെ അളവ് 17 ശതമാനവും കുറയ്ക്കാൻ സഹായിക്കുമെന്ന് മറ്റൊരു പഠനം വെളിപ്പെടുത്തി. ട്രൈഗ്ലിസറൈഡിൻ്റെ അളവ് 6 ശതമാനം കുറയ്ക്കാനും ഇതിന് കഴിയും.

അഞ്ച്...

ഗ്രീൻ ടീയിൽ കാറ്റെച്ചിനുകളും മറ്റ് ആൻ്റിഓക്‌സിഡൻ്റ് സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് എൽഡിഎല്ലിൻ്റെയും മൊത്തം കൊളസ്‌ട്രോളിൻ്റെയും അളവ് കുറയ്ക്കാൻ സഹായിക്കുന്നു. 

ആറ്...

ഒലിവ് ഓയിലിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിരിക്കുന്നു. എൽഡിഎൽ കൊളസ്‌ട്രോളും വീക്കവും കുറയ്ക്കാൻ ഒലീവ് ഓയിൽ സഹായിക്കും. 

ആർത്തവവിരാമത്തിന് ശേഷം ഹൃദയാഘാതം ഉണ്ടാകുന്നത് തടയാൻ ചെയ്യേണ്ടത് എന്തൊക്കെ?


 

Latest Videos
Follow Us:
Download App:
  • android
  • ios