റൂമറ്റോയ്ഡ് ആർത്രൈറ്റിസ് അഥവാ ആമവാതം; ശരീരം സൂചിപ്പിക്കുന്ന ഈ ലക്ഷണങ്ങളെ തിരിച്ചറിയാം

രോഗ പ്രതിരോധസംവിധാനം സ്വന്തം ശരീരത്തിലെതന്നെ ആരോഗ്യമുള്ള കോശങ്ങളെ ആക്രമിച്ചു തുടങ്ങുന്ന ഒരു ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസ് (ആർഎ). 

first symptoms of rheumatoid arthritis

സന്ധികളെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസ് (ആർഎ) അഥവാ ആമവാതം. രോഗ പ്രതിരോധസംവിധാനം സ്വന്തം ശരീരത്തിലെതന്നെ ആരോഗ്യമുള്ള കോശങ്ങളെ ആക്രമിച്ചു തുടങ്ങുന്ന ഒരു ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസ്. 

കൈകൾ, വിരലുകൾ, കാലുകൾ, കാൽമുട്ടുകൾ എന്നിവിടങ്ങളിലെ വേദന, വീക്കം തുടങ്ങിയവയാണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസിന്‍റെ പ്രധാന ലക്ഷണങ്ങള്‍. സന്ധികള്‍ക്ക് പിരിമുറുക്കം അനുഭവപ്പെടുക, സന്ധികളിൽ മരവിപ്പ്​ അനുഭവപ്പെടുക, സന്ധികള്‍ ചുവന്നിരിക്കുക തുടങ്ങിയവയൊക്കെ ആമവാതത്തിന്‍റെ പ്രാരംഭ ലക്ഷണങ്ങളാണ്. റൂമറ്റോയ്ഡ് ആർത്രൈറ്റിസ് രോഗികളില്‍  കൈകാലുകളിലെ സന്ധികളുടെ ഭാഗത്തുള്ള ചര്‍മ്മത്തിനും നിറവ്യത്യാസം അനുഭവപ്പെടാം. 

അതുപോലെ കൈകാലുകൾ ഇളക്കുമ്പോഴോ വെറുതെയിരിക്കു​മ്പോഴോ സന്ധി വേദന അനുഭവപ്പെടാം. ആദ്യഘട്ടത്തില്‍ വിരലുകളിലും ​കൈക്കുഴകളിലുമാണ്​ വേദനയനുഭവപ്പെടുക. പിന്നീട്​ കാൽമുട്ട്​, കാൽപാദം, കണങ്കാൽ, ചുമൽ എന്നിവിടങ്ങളിൽ വേദന അനുഭവപ്പെടാം.  സന്ധികള്‍ക്കുണ്ടാകുന്ന ബലഹീനതയും ചലിക്കാനുള്ള ഒരാളുടെ കഴിവിനെയും ചിലപ്പോള്‍ രോഗം ബാധിക്കാം. 

അമിതമായ ക്ഷീണവും ആമവാതത്തിന്‍റെ മറ്റൊരു ലക്ഷണം ആണ്. തളര്‍ച്ചയും ക്ഷീണവും പല രോഗങ്ങളുടെയും ലക്ഷണം ആണെങ്കിലും, അകാരണമായ ക്ഷീണം നിസാരമാക്കേണ്ട. ഒരു കാരണവുമില്ലാതെ പെട്ടെന്ന് ശരീരഭാരം കുറയുന്നതും ചിലപ്പോള്‍ ഒരു സൂചനയാകാം. പനിയും വിശപ്പ് നഷ്ടപ്പെടുന്നതുമൊക്കെ ചിലപ്പോള്‍ ഈ രോഗത്തിന്‍റെ സൂചനയാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: മൈഗ്രേൻ തലവേദന മാറ്റാന്‍ പരീക്ഷിക്കാം ഈ പ്രകൃതിദത്ത വഴികള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios