Stress: സമ്മർദ്ദം കുറയ്ക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ
ചീരയിൽ മഗ്നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്നു.'ചീര' മഗ്നീഷ്യത്തിന്റെ കലവറയാണ്. ചീര കഴിച്ചാല്‍ ശരീരത്തിന് ഉറക്കമില്ലായ്മ, സമ്മര്‍ദം എന്നിവയെ അകറ്റി നിര്‍ത്താന്‍ കഴിയുന്നു.
ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ പലരിലും കണ്ട് വരുന്ന പ്രശ്നമാണ് സ്ട്രെസ് അഥവാ സമ്മർദ്ദം. പരീക്ഷയെ കുറിച്ചുള്ള പേടിയോ ജോലിയിൽ നിന്നുള്ള ബുദ്ധിമുട്ടുകളോ എല്ലാംതന്നെ സമ്മർദനില ഉയർത്താറുണ്ട്. മാനസിക പിരിമുറുക്കം കുറയ്ക്കാൻ ചില ഭക്ഷണങ്ങൾ സഹായിച്ചേക്കും. ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്നറിയാം...
ഒന്ന്...
'ഫോളേറ്റ്' ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് വെണ്ടയ്ക്ക. ഫോളേറ്റ് എന്നത് 'സന്തോഷം ഉണ്ടാക്കുന്ന ഹോർമോൺ' എന്നറിയപ്പെടുന്ന 'ഡോപാമൈൻ' ഉത്പാദിപ്പിക്കുന്നു.
രണ്ട്...
'ഫാറ്റി ഫിഷ്' എന്നറിയപ്പെടുന്ന സാൽമൺ, ചാള എന്നിവ സമ്മർദ്ദത്ത അകറ്റുന്നു. ഇത് ശരീരത്തിന്റെ അത്യാവശ്യ പ്രവർത്തനങ്ങളും മാനസികാരോഗ്യവും തമ്മിൽ വളരെ നല്ല ബന്ധം ഉണ്ടാക്കുന്നു. മത്സ്യത്തിൽ ഒമേഗ-3 നില ധാരാളമുണ്ട്.
മൂന്ന്...
'ട്രിപ്റ്റോഫൻ' എന്ന സംയുക്തം കൊണ്ട് നിറഞ്ഞിരിക്കുന്നതാണ് കിവിപ്പഴം. ട്രിപ്റ്റോഫൻ എന്നത് ശരീരത്തിൽ എത്തുമ്പോൾ ചില പ്രവർത്തനങ്ങളുടെ ഭാഗമായി സെറോടോണിൻ ആയി മാറുന്നു, അത് നമ്മുടെ ഞരമ്പുകൾ ശമിപ്പിക്കുകയും മാനസികാവസ്ഥയെ ശാന്തമാക്കുകയും ചെയ്യുന്നു.
നാല്...
ചീരയിൽ മഗ്നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്നു.'ചീര' മഗ്നീഷ്യത്തിന്റെ കലവറയാണ്. ചീര കഴിച്ചാൽ ശരീരത്തിന് ഉറക്കമില്ലായ്മ, സമ്മർദം എന്നിവയെ അകറ്റി നിർത്താൻ കഴിയുന്നു.
അഞ്ച്...
'ബ്ലൂബെറി'യിൽ കാണപ്പെടുന്ന ആന്റി ഓക്സിഡന്റുകളും ഫൈറ്റോ ന്യൂട്രിയന്റുകളും സമ്മർദ്ദത്തിനെതിരെ പ്രവർത്തിക്കുന്നു. ശരീരത്തിന്റെ പ്രതികരണശേഷി മെച്ചപ്പെടുത്തുന്നതിന് ബ്ലൂബെറി മികച്ചതാണ്.
മുടികൊഴിച്ചിലാണോ പ്രശ്നം? ഇവ ഉപയോഗിച്ചാൽ മതിയാകും