Health Tips : ദിവസവും രാവിലെ എഴുന്നേറ്റ ഉടൻ വെറും വയറ്റിൽ ഉലുവ വെള്ളം കുടിച്ച് നോക്കൂ, മാറ്റങ്ങൾ അറിയാം

വിശപ്പ് കുറയ്ക്കുകയും ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്നു. കൂടാതെ, ശരീരഭാരം കുറയ്ക്കാൻ ഉലുവ വെള്ളത്തിന് കഴിയും.
 

drink fenugreek water on an empty stomach right after waking up every morning

കറികൾക്ക് രുചിയും മണവും കിട്ടാൻ മാത്രമല്ല ചില രോഗങ്ങളെ അകറ്റി നിർത്തുന്നതിനും ഉലുവ സഹായകമാണ്.  അൽപ്പം കയ്പ്പാണെങ്കിലും ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ ഉലുവ നൽകുന്നു. ഇതിൽ അടങ്ങിയിട്ടുള്ള പോഷകങ്ങളും ധാതുക്കളും ശരീരത്തിന് വളരെ പ്രധാനമാണ്. ഇരുമ്പ്, മഗ്നീഷ്യം എന്നിവയുൾപ്പെടെ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണ് ഉലുവ. ദിവസവും രാവിലെ എഴുന്നേറ്റ ഉടൻ വെറും വയറ്റിൽ ഉലുവയിട്ട വെള്ളം കുടിക്കുന്നത് നിരവധി രോ​ഗങ്ങളെ അകറ്റി നിർത്തുന്നു.

ഒന്ന്

ഉയർന്ന നാരുകൾ അടങ്ങിയിട്ടുള്ള ഉലുവ ദഹന പ്രശ്‌നങ്ങളായ ദഹനക്കേട്, വയറിളക്കം, മലബന്ധം എന്നിവ ഇല്ലാതാക്കാൻ കഴിയും. 

രണ്ട്

വിശപ്പ് കുറയ്ക്കുകയും ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്നു. കൂടാതെ, ശരീരഭാരം കുറയ്ക്കാൻ ഉലുവ വെള്ളത്തിന് കഴിയും.

മൂന്ന്

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും നിയന്ത്രണത്തിലാക്കാനും ഉലുവയ്ക്ക് കഴിവുണ്ട്. ദിവസവും രാവിലെ വെറുംവയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കും. 

നാല്

ഉലുവ വെള്ളം പതിവായി കഴിക്കുന്നത് എൽഡിഎൽ (മോശം) കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാനും മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

അഞ്ച്

ഉലുവയിൽ ധാരാളം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നു. രോഗ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും അണുബാധകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. 

ആറ്

ഉലുവ വെള്ളത്തിൽ ആന്റി -ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് സന്ധിവാതം, ആസ്ത്മ തുടങ്ങിയ വീക്കവുമായി ബന്ധപ്പെട്ട അവസ്ഥകളെ ലഘൂകരിക്കാൻ സഹായിക്കുന്നു.

ഏഴ്

ഉലുവ വെള്ളം ഹോർമോൺ അസന്തുലിതാവസ്ഥയെ നിയന്ത്രിക്കാൻ സഹായിക്കും. പ്രത്യേകിച്ച് ആർത്തവവിരാമ ലക്ഷണങ്ങൾ അനുഭവിക്കുന്ന സ്ത്രീകളിൽ.

എട്ട്

ഉലുവ വെള്ളം പതിവായി കുടിക്കുന്നത് മുഖക്കുരു കുറയ്ക്കുകയും ചർമ്മത്തിൻ്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും സ്വാഭാവിക തിളക്കം നൽകുകയും ചെയ്യും.

വീട്ടിലുണ്ടാക്കുന്ന ഈ കറിയാണ് ദീപികയ്ക്ക് ഏറെ ഇഷ്ടം
 

Latest Videos
Follow Us:
Download App:
  • android
  • ios