Asianet News MalayalamAsianet News Malayalam

രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്; കുട്ടികളെ ഭക്ഷണം കഴിപ്പിക്കാൻ ഇതാ ചില വഴികൾ, കുറിപ്പ് വായിക്കാം

വളരുന്ന പ്രായത്തിൽ പോഷകഗുണങ്ങൾ ഏറെയുള്ള ഭക്ഷണങ്ങൾ ശരീരത്തിലെത്തേണ്ടത് വളരെ അത്യാവശ്യമാണ്. രണ്ട് വയസ്സ് മുതൽ എട്ട് വയസ്സ് വരെയുള്ള കുട്ടികളിൽ വിശപ്പില്ലായ്മ, ഭക്ഷണം കഴിക്കാനുള്ള മടി തുടങ്ങിയവ സ്ഥിരമായി കണ്ടുവരുന്നുണ്ട്. 

biju face book post about tips to get your kids eat food
Author
Trivandrum, First Published Jan 21, 2021, 7:39 PM IST | Last Updated Jan 21, 2021, 7:46 PM IST

കുട്ടികൾ ഭക്ഷണം കഴിക്കാൻ മടി കാണിക്കുന്നു എന്നുള്ളത് മിക്ക രക്ഷിതാക്കളുടെയും പരാതിയാണ്. കുട്ടികൾ കൂടുതലും ബേക്കറി പലഹാരങ്ങളാണ് കഴിക്കുന്നത്, ഭാരം കൂടുന്നില്ല ഇങ്ങനെ നിരവധി പരാതികളാണ് രക്ഷിതാക്കൾ ഡോക്ടർമാരോട് പറയാറുള്ളത്. 

വളരുന്ന പ്രായത്തിൽ പോഷകഗുണങ്ങൾ ഏറെയുള്ള ഭക്ഷണങ്ങൾ ശരീരത്തിലെത്തേണ്ടത് വളരെ അത്യാവശ്യമാണ്. രണ്ട് വയസ്സ് മുതൽ എട്ട് വയസ്സ് വരെയുള്ള കുട്ടികളിൽ വിശപ്പില്ലായ്മ, ഭക്ഷണം കഴിക്കാനുള്ള മടി തുടങ്ങിയവ സ്ഥിരമായി കണ്ടുവരുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്നതിനെ കുറിച്ച് അദ്ധ്യാപകനായ  ബിജു ഫേസ് ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. കുട്ടികളുടെ സർഗ്ഗാത്മക ശേഷി പ്രോത്സാഹിപ്പിക്കുന്നതിന് ക്രിയേറ്റീവ് കമ്മ്യൂണിറ്റി ലാബ് എന്ന സ്ഥാപനം നടത്തിവരികയാണ് ബിജു.

ഒരു തിരിച്ചറിവുണ്ടാകുന്ന പ്രായംവരെ കുട്ടിക്ക് വീട്ടിലുണ്ടാക്കുന്ന ഫുഡ് മാത്രം കൊടുക്കുക. കാരണം പ്രൊസ്സസ്ഡ് ഫുഡ് ഐറ്റംസുകളുടെ രുചികൾ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത് വീട്ടിലുണ്ടാക്കുന്ന ഫുഡിനോട് താൽപ്പര്യം കുറയുമെന്ന് ബിജു പോസ്റ്റിൽ പറയുന്നു. കുട്ടിക്കുള്ള ശിക്ഷയായോ പാരിതോഷികമായോ ഭക്ഷണത്തെ ഉപയോഗിക്കാറില്ല. അത് ഭാവിയിൽ അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളിലേക്ക് നയിക്കുമെന്നും ബിജു കുറിച്ചു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം...

സിയന്നയുടെ വളർച്ചാഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട 4 (വയസ്സ് 3) വർഷങ്ങൾ ഇന്ന് തികയുന്നു. ഞങ്ങൾ മറ്റു രക്ഷിതാക്കളിൽ നിന്ന് കുറേകാലമായി കേൾക്കുന്ന പരാതിയാണ് തങ്ങളുടെ കുഞ്ഞുകുട്ടികൾ (മുതിർന്ന കുട്ടികളും), നന്നായി ഭക്ഷണം കഴിക്കാറില്ല, ചിലർ പച്ചക്കറി തീരെ കഴിക്കാറില്ല, കറിയിലെ ചാറ് മാത്രം കഴിക്കും, ബേക്കറി/ ഫ്രൈ തുടങ്ങിയ ഐറ്റംസിലാണ് കൂടുതൽ താൽപര്യമെന്നൊക്കെ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഞങ്ങൾ എങ്ങനെയാണ് തരണം ചെയ്തത് എന്നാണ് പറയുന്നത്,

ആദ്യം സ്വന്തം കുട്ടിയിൽ പരീക്ഷിച്ചിട്ടല്ലേ മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കാൻ പാടുള്ളൂ. 🙂

1. വിശക്കുമ്പോൾ ഏതൊരു ജീവിയും ഭക്ഷണം കഴിക്കുമെന്ന പോളിസി, അതുകൊണ്ട് അടിച്ചോ, പേടിപ്പിച്ചോ, മാണ്ടു/ തമ്പാച്ചിക്കഥകൾ പറഞ്ഞു കൊടുത്തോ തീറ്റിക്കാറില്ല, വിശക്കുമ്പോൾ തിന്നും അവൾ വേണ്ടാന്നു പറഞ്ഞാൽ വേണ്ട, അപ്പോ നിർത്തും.

2. കുട്ടികളുടെ രുചിഭേദങ്ങളെ വളരെ ചെറുപ്പത്തിലെ കണ്ടിഷൻ ചെയ്യുന്നതിൽ മുഖ്യപങ്കാണ് വീട്ടിലെ ടെലിവിഷൻ വഴിയുള്ള പരസ്യങ്ങൾക്കുള്ളത് അതുകൊണ്ട് TV പൂർണ്ണമായി ഒഴിവാക്കി.

3. ഇന്ന് സാധാരണയായി അമ്മമാർ കുഞ്ഞുകുട്ടികളെ തീറ്റിക്കാൻ ഉപയോഗിക്കുന്ന ഒരു ടൂളാണ് മൊബൈൽ, സോ അത്തരത്തിലുള്ള ഒരു കണ്ടീഷണിംഗ് ആദ്യമേയില്ല.

4. ഒരു തിരിച്ചറിവുണ്ടാകുന്ന പ്രായംവരെ കുട്ടിക്ക് വീട്ടിലുണ്ടാക്കുന്ന ഫുഡ് മാത്രം. കാരണം പ്രൊസ്സസ്ഡ് ഫുഡ് ഐറ്റംസുകളുടെ രുചികൾ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത് വീട്ടിലുണ്ടാക്കുന്ന ഫുഡിനോട് താൽപ്പര്യം കുറയും. (മിക്ക കുട്ടികളുടെയും പ്രശ്‌നം ഇതുതന്നെയാവാനാണ് സാധ്യത).

5. അടുക്കളയിൽ ഞങ്ങൾ പാകം ചെയ്യുമ്പോൾ പാചകത്തിനായി ഉപയോഗിക്കുന്ന വസ്തുക്കളുടെ നിറങ്ങളുമായും മണവുമായി പരമാവധി എക്സ്പോസ് ചെയ്യിപ്പിക്കും, ഇത് ഉണ്ടാക്കുന്ന ഭക്ഷണത്തോടുള്ള ആകാക്ഷയും കഴിക്കാനുള്ള താൽപ്പര്യവും കൂടും, അതുപോലെ അടുക്കളയിലെ കുഞ്ഞുജോലികൾക്ക് സിയന്നേയും പങ്കാളിയാക്കും.

6. കുട്ടിക്കുള്ള ശിക്ഷയായോ പാരിതോഷികമായോ ഭക്ഷണത്തെ ഉപയോഗിക്കാറില്ല. അത് ഭാവിയിൽ അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളിലേക്ക് നയിക്കും.

7. പുറത്തു പോയിവരുമ്പോൾ സ്നേഹം കാണിക്കാൻ സ്വീറ്റ് വാങ്ങി വരാറില്ല, അത്തരം മുൻകൂർ ഓഫറുകളുമില്ല. പകരം അവൾ പ്രതീക്ഷിക്കുന്നത് ആഴ്ചയിലൊരു ദിവസത്തെ മിന്നാമിന്നി മാത്രം.

8. ഇത്തരം കാര്യങ്ങളിൽ മാതാപിതാക്കൾ തുല്യ ഉത്തരവാദിത്വം എടുക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

9. മേൽപ്പറഞ്ഞ ശീലങ്ങൾ ഒരു വയസ്സിന് മുന്നേ തുടങ്ങിയാൽ മാത്രമേ ഫലമുണ്ടാകാൻ സാധ്യതയുള്ളു. രക്ഷിതാക്കൾ കുട്ടിയുടെ വളർച്ചയുടെ ആദ്യഘട്ടത്തിൽ തന്നെ കുറച്ച് റിസ്ക് എടുക്കുകയാണെങ്കിൽ പിന്നീട് കുട്ടിയുടെ കാര്യങ്ങൾ സിമ്പിളാകും കുട്ടി പവർഫുള്ളാകും. രക്ഷിതാക്കളുടെ അനാവശ്യ തലവേദന കുറഞ്ഞുകിട്ടും.

സിയന്നയുടെ വളർച്ചാഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട 4 (വയസ്സ് 3)വർഷങ്ങൾ ഇന്ന് തികയുന്നു. ഞങ്ങൾ മറ്റു രക്ഷിതാക്കളിൽ...

Posted by Ab Biju on Wednesday, 20 January 2021
Latest Videos
Follow Us:
Download App:
  • android
  • ios