Health Tips : അസിഡിറ്റി മാറാൻ ആയുർവേദം നിർദേശിക്കുന്ന 6 പരിഹാരങ്ങൾ

വ്യായാമമില്ലായ്മ, മദ്യപാനം, പുകവലി, സമ്മർദ്ദം, മോശം ഭക്ഷണ ശീലങ്ങൾ തുടങ്ങിയ നിരവധി ഘടകങ്ങൾ അസിഡിറ്റി ഉണ്ടാക്കുന്നു. അമിതമായി മസാല അടങ്ങിയ ഭക്ഷണങ്ങളും എണ്ണമയമുള്ള ഭക്ഷണങ്ങളും കഴിക്കുന്ന ആളുകൾക്ക് അസിഡിറ്റി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. 

ayurvedic remedies for acidity and digestive problems

ആസിഡിൻ്റെ അമിത ഉൽപാദനം മൂലമുണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് അസിഡിറ്റി. ആമാശയത്തിലെ ഗ്രന്ഥികളാണ് ഈ ആസിഡ് ഉത്പാദിപ്പിക്കുന്നത്. അസിഡിറ്റി ആമാശയത്തിലെ അൾസർ, ആമാശയത്തിലെ വീക്കം, നെഞ്ചെരിച്ചിൽ, ഡിസ്പെപ്സിയ തുടങ്ങിയ ലക്ഷണങ്ങളുണ്ടാക്കുന്നു. പല കാരണങ്ങൾ കൊണ്ടാണ് അസിഡിറ്റി ഉണ്ടാകുന്നത്. 

വ്യായാമമില്ലായ്മ, മദ്യപാനം, പുകവലി, സമ്മർദ്ദം, മോശം ഭക്ഷണ ശീലങ്ങൾ തുടങ്ങിയ നിരവധി ഘടകങ്ങൾ അസിഡിറ്റി ഉണ്ടാക്കുന്നു. അമിതമായി മസാല അടങ്ങിയ ഭക്ഷണങ്ങളും എണ്ണമയമുള്ള ഭക്ഷണങ്ങളും കഴിക്കുന്ന ആളുകൾക്ക് അസിഡിറ്റി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

അസി‍ഡിറ്റി പ്രശ്നം പരിഹരിക്കുന്നതിന് ആയുർവേദം നിർദേശിക്കുന്ന ചില പരിഹാരങ്ങൾ...

ഒന്ന്...

ഹെർബൽ ചായകൾ പല രോഗങ്ങൾക്കുമുള്ള പ്രതിവിധിയായി കണക്കാക്കപ്പെടുന്നു. വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്ന പാനീയമാണ് ഹെർബൽ ടീ. ചമോമൈൽ ചായ, മഞ്ഞൾ ചായ, ഇഞ്ചി ചായ എന്നിവ അസിഡിറ്റി ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് ​ഗുണം ചെയ്യം.

രണ്ട്...

അസിഡിറ്റി പ്രശ്നം അകറ്റുന്നതിന് സ​ഹായകമാണ് നെല്ലിക്ക. ആന്റി - ഇൻഫ്ലമേറ്ററി സംയുക്തങ്ങളും ആൻ്റിഓക്‌സിഡൻ്റുകളും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് അസിഡിറ്റി, ദഹനക്കേട്, മറ്റ് ആമാശയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് ആശ്വാസം നൽകുന്നു.

 

ayurvedic remedies for acidity and digestive problems

 

മൂന്ന്...

തണുത്ത പാൽ അസി‍ഡിറ്റി ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് സഹായകമാണ്. പാലിലെ ഉയർന്ന കാത്സ്യവും പ്രോട്ടീനും അമിതമായ ഹൈഡ്രോക്ലോറിക് ആസിഡിൻ്റെ ഉൽപാദനത്തെ തടയുകയും ആസിഡുകൾ ആമാശയത്തിലേക്ക് ആഗിരണം ചെയ്യാൻ അനുവദിക്കുകയും ചെയ്യുന്നു. 

നാല്...

ദഹനപ്രശ്നങ്ങളുള്ള വ്യക്തികൾക്ക് തേങ്ങാവെള്ളം നിരവധി ഗുണങ്ങൾ നൽകിയേക്കാം. തേങ്ങാവെള്ളം ഛർദ്ദി, ആസിഡ് റിഫ്ലക്സ് തുടങ്ങിയ ലക്ഷണങ്ങളെ ലഘൂകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

അഞ്ച്...

വയറ് വേദന വന്നാലോ ​ഗ്യാസ് പ്രശ്നം ഉണ്ടായാലോ പലരും ആദ്യം കഴിക്കുന്ന ചേരുവകയാണ് ഇഞ്ചി. ഇഞ്ചി കഴിക്കുന്നത് ആസിഡ് റിഫ്ലക്സിൻ്റെ ലക്ഷണങ്ങളിൽ നിന്ന് ആശ്വാസം നൽകും. ദിവസവും ഇഞ്ചിയിട്ട വെള്ളം കുടിക്കുന്നതും ദഹനത്തെ ആരോ​ഗ്യകരമായി നിലനിർത്താൻ സഹായിക്കുമെന്ന് ആയുർവേദ വിദ​ഗ്ധർ പറയുന്നു. 

 

ayurvedic remedies for acidity and digestive problems

 

ആറ്...

ത്രിഫല ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്ന മികച്ചൊരു പ്രതിവിധിയാണ്. മലബന്ധം, അസിഡിറ്റി, വയറുവേദന, തുടങ്ങിയ ദഹനപ്രശ്നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കാൻ ത്രിഫല സഹായകമാണ്. മറ്റൊന്ന്,  അമിത വണ്ണം കുറയ്ക്കാനും വയറ്റിലെ കൊഴുപ്പകറ്റാനും ത്രിഫല മരുന്നായി ഉപയോ​ഗിച്ച വരുന്നു. 

Read more 45 കിലോ കുറച്ചത് 10 മാസം കൊണ്ട് ; ഭാരം കുറയ്ക്കാൻ സഹായിച്ചത് ആ ഡയറ്റ് പ്ലാൻ...

 

Latest Videos
Follow Us:
Download App:
  • android
  • ios