സ്കിൻ കാന്‍സര്‍ ; മരണപ്പെടുന്ന മൂന്നില്‍ ഒരാള്‍ക്കും വില്ലന്‍ തൊഴിലിടത്തെ വെയില്‍ എന്ന് പഠനം

കടുത്ത വെയിലിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് നോൺ-മെലനോമ സ്കിൻ കാൻസർ ബാധിക്കുന്നതായി പഠനത്തിൽ കണ്ടെത്തി. എൻവയോൺമെന്റ് ഇന്റർനാഷണൽ ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു.  
 

1 in 3 deaths from skin cancer due to working under the sun

കൊടുംവെയിലിൽ നിന്ന് ജോലി ചെയ്യുന്നത് ത്വക്ക് കാൻസറിന് കാരണമാകുമെന്ന് പഠനം. സൂര്യനു കീഴിൽ ജോലി ചെയ്യുന്നത് മെലനോമ അല്ലാത്ത ത്വക്ക് കാൻസർ മൂലമുള്ള 3-ൽ 1 മരണത്തിലേക്ക് നയിക്കുന്നു. ചർമാർബുദ മരണങ്ങളിൽ മൂന്നിലൊന്നിനും പിന്നിൽ അമിതമായി വെയിൽ കൊള്ളുന്നതാണ് പ്രധാനകാരണമെന്ന് ലോകാരോ​ഗ്യ സംഘടന പറയുന്നു.

കടുത്ത വെയിലിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് നോൺ-മെലനോമ സ്കിൻ കാൻസർ ബാധിക്കുന്നതായി പഠനത്തിൽ കണ്ടെത്തി. എൻവയോൺമെന്റ് ഇന്റർനാഷണൽ ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. പുറത്ത് ദീർഘസമയം വെയിലുകൊണ്ട് ജോലിയെടുക്കുന്നവരിൽ നോൺമെലനോമ സ്കിൻ കാൻസർ കൂടുതലാണെന്നും തൊഴിലിടത്തിലെ ഈ സാഹചര്യത്തെ ​ഗൗരവകരമായി കണ്ട് ഇടപെടൽ നടത്തേണ്ടതുണ്ടെന്നും ​പഠനത്തിൽ പറയുന്നു. 

ജോലിസ്ഥലത്ത് സോളാർ അൾട്രാവയലറ്റ് വികിരണം തൊഴിൽ ത്വക്ക് കാൻസറിനുള്ള ഒരു പ്രധാന കാരണമാണെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. എന്നാൽ സൂര്യന്റെ ദോഷകരമായ കിരണങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനും പ്രത്യാഘാതങ്ങൾ തടയുന്നതിനും ഫലപ്രദമായ പരിഹാരങ്ങളുണ്ടെന്നും അദ്ദേഹം പറയുന്നു.

നോൺമെലനോമ ചർമാർബുദ മരണങ്ങളിൽ മൂന്നിൽ ഒന്നിനും പിന്നിൽ വെയിലാണെന്ന് ലോകാരോ​ഗ്യ സംഘടനയ്ക്കൊപ്പം ലേബർ ഓർ​ഗനൈസേഷനും വ്യക്തമാക്കുന്നു. എൻവയോൺമെന്റൽ ഇന്റർനാഷണൽ ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. സൂര്യപ്രകാശത്തിൽ നിന്നുള്ള അൾട്രാവയലറ്റ് വികിരണം ചർമ്മ കാൻസറിനുള്ള പ്രധാന അപകട ഘടകമാണെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നു. 

2019-ലെ കണക്കുകൾ പ്രകാരം 183 രാജ്യങ്ങളിൽ നിന്നായി 18,960 നോൺ മെലനോമ സ്കിൻ കാൻസറുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അമിതമായി വെയിൽ കൊണ്ടതാണ് ഇതിന് പ്രധാന കാരണമായതെന്ന് ​ഗവേഷകർ പറയുന്നു.   

എന്താണ് നോൺ മെലനോമ ത്വക്ക് കാൻസർ ? ( Nonmelanoma skin cancer )

മെലനോമ അല്ലാത്ത ചർമ്മത്തിൽ ഉണ്ടാകുന്ന എല്ലാത്തരം കാൻസറുകളെയും നോൺമെലനോമ സ്കിൻ കാൻസർ എന്ന് സൂചിപ്പിക്കുന്നു. ബേസൽ സെൽ കാർസിനോമ, സ്ക്വാമസ് സെൽ കാർസിനോമ എന്നിവയാണ് ഇവയിലെ പ്രധാനവിഭാ​ഗം. മെലനോമ അല്ലാത്ത ത്വക്ക് കാൻസറിനുള്ള പ്രധാന കാരണം UVB ആണെന്ന് കരുതപ്പെടുന്നു. സൺലാമ്പുകളും കൃത്രിമ പ്രകാശ സ്രോതസ്സുകളും ചർമ്മ കാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

സൂര്യൻ അല്ലെങ്കിൽ കൃത്രിമ പ്രകാശ സ്രോതസ്സുകൾ സൂര്യതാപം,  ചർമ്മത്തെ മെലനോമ അല്ലാത്ത ചർമ്മ കാൻസറിന് കാരണമാകുന്നു. കടുത്ത വെയിൽ കൊള്ളാതെ നോക്കുക എന്നുള്ളതാണ് ഇത് തടയുന്നതിനുള്ള ആദ്യത്തെ പ്രതിരോധം എന്ന് പറയുന്നത്.

പുറത്തിറങ്ങുമ്പോൾ സൺസ്ക്രീൻ ക്രീം പുരട്ടാൻ ശ്രമിക്കുക. SPF30 ഉള്ള സൺസ്ക്രീനുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഓരോ രണ്ട് മണിക്കൂറിനിടയിലും അവ പുരട്ടാൻ ശ്രദ്ധിക്കുക. ചർമത്തിൽ അസ്വാഭാവികമായ ലക്ഷണങ്ങളോ മാറ്റങ്ങളോ കണ്ടാൽ ഉടൻ തന്നെ ഒരു ത്വക്ക് വിദ​ഗ്ധനെ കണ്ട് പരിശോധന നടത്തുക. 

Read more ചിക്കുന്‍ഗുനിയ ; അറിയാം പ്രധാനപ്പെട്ട ലക്ഷണങ്ങൾ

 

Latest Videos
Follow Us:
Download App:
  • android
  • ios