ബീച്ചില്‍ അവധിക്കാലം ആഘോഷിച്ച് പ്രിയങ്ക ചോപ്രയും കുടുംബവും
ചൊവ്വാഴ്ച പ്രിയങ്കയുടെ ഒരു ഫാന്‍ പേജിലാണ് പ്രിയങ്ക ചോപ്രയുടെ ബീച്ച് വെക്കേഷന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഇത് ഉടന്‍ തന്നെ വൈറലായി മാറി.
ഷൂട്ടിങ്ങ് തിരക്കുകള്‍ക്ക് അവധി നല്കി ഭർത്താവ് നിക്ക് ജോനാസിനും മകൾ മാൾട്ടി മേരിക്കുമൊപ്പം ഒരു ബീച്ചില്‍ അവധിദിനം ആഘോഷിക്കുകയാണ് നടി പ്രിയങ്ക ചോപ്ര.
ചൊവ്വാഴ്ച പ്രിയങ്കയുടെ ഒരു ഫാന്‍ പേജിലാണ് പ്രിയങ്ക ചോപ്രയുടെ ബീച്ച് വെക്കേഷന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഇത് ഉടന്‍ തന്നെ വൈറലായി മാറി.
ചിത്രങ്ങളിൽ പ്രിയങ്ക ചോപ്ര ബ്രേലെറ്റും ഷോർട്ട്സും ധരിച്ചാണ് കാണപ്പെടുന്നത്. ഒരു തൊപ്പിയും നടി ഉപയോഗിച്ചിട്ടുണ്ട്. അതീവ ഗ്ലാമറസയാണ് പ്രിയങ്ക ചിത്രങ്ങളില്‍.
മാൾട്ടി മേരി ഒരു ഫങ്കി തൊപ്പി ധരിച്ചപ്പോൾ നിക്ക് ജോനാസ് നീല നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. ഒരു ഫോട്ടോയില്‍ പ്രിയങ്ക ചോപ്ര ഭർത്താവ് നിക്ക് ജോനാസിനെ കെട്ടിപ്പിടിക്കുന്നത് കാണാം.
മറ്റൊരു ഫോട്ടോയില്‍ മകള്‍ക്കൊപ്പം മണലിൽ കളിക്കുന്നതും കാണാം. മാതാപിതാക്കൾ എന്ന നിലയില്‍ മക്കളോടൊപ്പം ആനന്ദകരമായ സമയമാണ് പ്രിയങ്കയും നിക്കും ചിലവഴിക്കുന്നത് എന്ന് വ്യക്തമാണ്.
ഓസ്ട്രേലിയയിൽ ബ്ലഫ് എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് പ്രിയങ്ക ചോപ്ര ഇപ്പോൾ. ഇതിന്റെ ഷൂട്ടിനിടെ ലഭിച്ച അവധിയാണ് കുടുംബത്തോടൊപ്പം പ്രിയങ്ക ആഘോഷമാക്കിയത്.
പ്രിയങ്ക ചോപ്രയുടെ ചലച്ചിത്രങ്ങള്‍ പരിശോധിച്ചാല്‍. ഈ വർഷം ഏപ്രിലിൽ വരാനിരിക്കുന്ന ഹെഡ്സ് ഓഫ് സ്റ്റേറ്റിന്റെ ഷൂട്ടിംഗ് പ്രിയങ്ക പൂർത്തിയാക്കി. സംവിധായകൻ ഇല്യ നൈഷുള്ളറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഇദ്രിസ് എൽബ, ജോൺ സീന, ജാക്ക് ക്വയ്ഡ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രം. ഒടിടി റിലീസായി എത്തും എന്നാണ് വിവരം.
2017-ലെ മെറ്റ് ഗലയിലാണ് പ്രിയങ്കയും നിക്കും ആദ്യമായി കണ്ടുമുട്ടിയത്. 2018 മെയിലാണ് ആദ്യമായി ഡേറ്റിങ്ങിന് പോയത്. ഒടുവില്‍ അതേ വര്‍ഷം ഡിസംബറില്‍ വിവാഹിതരാകുകയും ചെയ്തു.