ഇന്ത്യക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്ട്രേലിയന്‍ പോണ്‍ താരം; കാരണം മോഷണം
ബ്രിസ്ബേയ്ന്‍: ഇന്ത്യക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്ട്രേലിയന്‍ പോണ്‍ താരം റെനി ഗ്രേസി. സൂപ്പര്‍ കാര്‍ റേസിംഗ് രംഗത്തായിരുന്ന റെനി ഗ്രേസി പിന്നീട് പോണ്‍ മേഖലയിലേക്ക് കടന്നത് വലിയ വാര്‍ത്തയായിരുന്നു.
ഇപ്പോള്‍ ഇന്ത്യക്കാര്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായാണ് റെനി എത്തിയിരിക്കുന്നത്.
പകര്‍പ്പവകാശങ്ങള്‍ ലംഘിച്ച് തന്‍റെ പേജില്‍ നിന്നും തന്‍റെ എക്സ്ക്യൂസീവ് ചിത്രങ്ങള്‍ ഇന്ത്യക്കാര്‍ മോഷ്ടിക്കുന്നുവെന്നാണ് റെനി ആരോപിക്കുന്നത്. ഇന്ത്യക്കാരെ ഇപ്പോള്‍ എനിക്ക് ഇഷ്ടമല്ല.. അവരെ പേജില്‍ നിന്ന് ഒറ്റയടിക്ക് നീക്കം ചെയ്യാനാണ് ആലോചിക്കുന്നത്..എന്‍റെ ചിത്രങ്ങള്‍ മോഷ്ടിക്കുന്നത് നിര്‍ത്തൂ.'' - റെനി ഇത്തരം ചിത്രങ്ങള്‍ വില്‍ക്കുന്ന സൈറ്റിന്‍റെ ബ്ലോഗില്‍ എഴുതി.
കോപ്പിറൈറ്റുള്ള ഇത്തരം ഉള്ളടക്കം മോഷ്ടിച്ചാല്‍ ഇന്ത്യക്കാര്‍ക്കെതിരെ ഇനി നിയമ നടപടി സ്വീകരിക്കുമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യക്കാരനാണെങ്കില്‍ നിങ്ങള്‍ക്ക് ഇവിടെ പ്രവേശനം ഇല്ലെന്നും തന്റെ പേജിലുള്ള ഇന്ത്യക്കാരെ മുഴുവന്‍ നീക്കം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും റെനി വ്യക്തമാക്കി.
എന്നാല്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍, ട്രാക്കില്‍ താരം നിറം മങ്ങി. മോശം പ്രകടനങ്ങളും ആവശ്യമായ ഫണ്ടിംഗിന്റെ അഭാവവുമൊക്കെ താരത്തിന് വെല്ലുവിളിയാകുകയായിരുന്നു.
റേസിംഗ് ഉപേക്ഷിച്ചതിന് ശേഷം ഒരു പ്രാദേശിക കാർ യാർഡിലും ഗ്രേസി ജോലി ചെയ്‍തിരുന്നു.
എന്നിട്ടും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അവസാനിക്കാതായതോടെയാണ് പുതിയ ജോലിയിലേക്ക് താരം തിരിഞ്ഞത്. നിലവിൽ താരത്തിന്‍റെ വെബ്‌സൈറ്റിൽ 7,000 സബ്‌സ്‌ക്രൈബർമാരുണ്ട്. ഇതില്‍ വലിയൊരു വിഭാഗം ഇന്ത്യക്കാരാണ്.
ഓസ്ട്രേലിയയിലെ ആദ്യത്തെ മുഴുവന്‍ സമയ വനിതാ സൂപ്പര്‍കാര്‍ ഡ്രൈവറായി റെനി ഗ്രേസിയുടെ റേസിംഗ് കരിയറിന് മികച്ച തുടക്കമായിരുന്നു. 2015 ലായിരുന്നു റെനിയുടെ മികച്ച വര്‍ഷം.