Kiss for whale; വിനോദ സഞ്ചാരകള്‍ക്ക് അടുത്തേക്ക് നീന്തിയടുത്ത് തിമിംഗലം; ഒടുവില്‍ ചുംബനം വാങ്ങി മടക്കം
ഫെബ്രുവരി 14 നായിരുന്നു പ്രണയദിനം (Valentine's day)അതിനും രണ്ട് ദിവസം മുമ്പാണ് കിസ് ഡേ (kiss day). എന്നാല്‍ ഇപ്പോള്‍ ഫെബ്രുവരി ഒന്നാം തിയതി നല്‍കിയ ഒരു ചുംബനമാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. ആ സ്നേഹ ചുംബനം നല്‍കിയതാകട്ടെ യുഎസ് മർച്ചന്‍റ് മറൈനിൽ ഉദ്യോഗസ്ഥനായ അലക്സാന്‍ഡര്‍ ബാങ്കി (Alexander Banky). അദ്ദേഹം ചുംബനം നല്‍കിയതാകട്ടെ തന്‍റെ ബോട്ടിന് സമീപത്ത് ഉയര്‍ന്നുപൊങ്ങിയ 45 ടണ്ണോളം ഭരമുള്ള ചാര തിമിംഗലത്തിന് (grey whale). അതെ, അവിശ്വസനീയമാണെന്ന് തോന്നാം. പക്ഷേ, ആ യാഥാര്‍ത്ഥ്യമാണ് ഇപ്പോള്‍ വിദേശരാജ്യങ്ങളിലെ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്.
36 കാരനായ അലക്സ് ബാങ്കി കഴിഞ്ഞ ഫെബ്രുവരി ഒന്നിന് മെക്സിക്കോയിലെ മഗ്ദലീന ബേയില്‍ ടൂറിനെത്തിയതായിരുന്നു. യുഎസ് മർച്ചന്‍റ് മറൈനിൽ ഉദ്യോഗസ്ഥനായി സ്ഥാനക്കയറ്റം കിട്ടിയത് ആഘോഷിക്കാനെത്തിയതായിരുന്നു അലക്സ് ബാങ്കിയും സുഹൃത്തുക്കളും.
മഗ്ദലീന ബേയിലൂടെ ബോട്ട് സവാരി നടത്തുന്നതിനിടെയാണ് തങ്ങളുടെ ബോട്ടിന് സമീപത്തേക്ക് ഭീമാകാരനായ ചാരനിറത്തിലെരു തിമിംഗലം നീന്തിയടുക്കുന്നത് അലക്സ് ബാങ്കിയും സുഹൃത്തുക്കളും കണ്ടത്. ആദ്യമൊന്ന് ഭയന്നെങ്കിലും ബോട്ട് നിര്‍ത്തിയിട്ട് അടുത്തതെന്തെന്ന് ആലോചിച്ച് അവരിരുന്നു.
അതിനിടെ ആദ്യത്തെ കാഴ്ചയില്‍ നിന്ന് അവന്‍ വിട്ട് പോയിരുന്നു. തിമിംഗലം പോയെന്ന് കരുതി ശ്രദ്ധിച്ചിരിക്കുമ്പോളാണ് അതിനെ വീണ്ടും ചുറ്റുമുള്ള ബോട്ടുകളുടെ ഏതാണ്ട് നടുവിലായി അവന്‍ വീണ്ടും ഉയര്‍ന്ന് പൊങ്ങിയത്.
പിന്നെ പതുക്കെ അലക്സ് ബാങ്കിയും സുഹൃത്തുക്കളും സഞ്ചരിക്കുകയായിരുന്ന ബോട്ടിന്‍റെ വശങ്ങളില്‍ കീഴ്താടിയുരച്ച് അവന്‍ പതുക്കെ നിന്നു. ഓളത്തിനനുസരിച്ച് ബോട്ട് മുന്നോട്ട് നീങ്ങളെ തിമിംഗലം ബോട്ടിന് പിന്നിലേക്ക് നീങ്ങി.
ഈ സമയം ബോട്ടിലുണ്ടായിരുന്നവര്‍ അതിനെ തൊടുകയും ചുംബിക്കുകയും ചെയ്തു. ഒടുവില്‍ പിരിഞ്ഞ് പോകുമ്പോള്‍ ലഭിച്ച ചുംബനങ്ങള്‍ക്കുള്ള സമ്മാനമായി അവന്‍ തന്‍റെ ബ്ലോഹോളിൽ നിന്ന് ബോട്ടിലുണ്ടായിരുന്നവരെയെല്ലാം കടല്‍വെള്ളത്താല്‍ നനച്ചു.
45 ടണ്‍ ഭാരമുള്ള ഒരു തിമിംഗലത്തെ കൈയകലത്തില്‍ കാണുകയെന്നാല്‍ അതിശയകരമാണെന്നായിരുന്നു ബോട്ടിലുണ്ടായിരുന്ന റോഡ് ഐലന്‍ഡ് സ്വദേശി പറഞ്ഞത്. 'ഇത് ഒരു അത്ഭുതകരമായ അനുഭവമായിരുന്നു. ഞങ്ങൾ അനുഭവിച്ച കാഴ്ചയ്ക്കൊടുവില്‍ ഞാന്‍ വിറയിക്കുകയായിരുന്നു അവര്‍ കൂട്ടിച്ചേര്‍ത്തു.
'ഒരു തിമിംഗലത്തെ തൊടുകയോ ചുംബിക്കുകയോ പോലും ചെയ്യുമെന്ന് ഞാൻ ചിന്തിച്ചു പോലുമില്ല. അതിന് 40 മുതൽ 50 അടി വരെ നീളമുണ്ടായിരുന്നു. തിമിംഗലത്തിന് ശുദ്ധവും കടൽ ഗന്ധവുമുണ്ടായിരുന്നു. അതിനെ തൊട്ടപ്പോള്‍ അത് മൃദുവും മിനുസമാർന്നതും അൽപ്പം റബ്ബര്‍ സ്വഭാവവും ഉള്ളതായി തോന്നി. അത് ഒരു സസ്തനിയാണെന്ന് ഞാൻ ഓര്‍മ്മിക്കേണ്ടതായിരുന്നു. എന്തായാലും അടുത്ത രണ്ട് ദിവസം ഞങ്ങള്‍ അവനെ തേടി അവിടെ മൊത്തം അലഞ്ഞു.' അലക്സ് ബാങ്കി പറയുന്നു.
(file photo)
തിമിംഗലത്തിന് ഞങ്ങള്‍ കയറിയ ബോട്ട് വളരെ നിഷ്പ്രയാസം മറിച്ചിടാന്‍ കഴിയും. എന്നാല്‍, അവന്‍ ജിജ്ഞാസയും ദയയും കാണിച്ചു. അവനെ ഞങ്ങള്‍ സ്നേഹിക്കാതെ വിടുന്നതെങ്ങനെയെന്ന് ബാങ്കി ചോദിക്കുന്നു. തിമിംഗലത്തെ ചുംബിക്കുന്ന വീഡിയോ വിദേശരാജ്യങ്ങളിലെ സാമൂഹികമാധ്യമങ്ങളില്‍ ഇതുവരെയായി 2,48,000-ലധികം തവണയാണ് ആളുകള്‍ കണ്ടത്.
വര്‍ഷത്തില്‍ 12,000 മൈലുകളോളം തിമിംഗലങ്ങള്‍ സഞ്ചരിക്കുന്നു. മെയ് അവസാനമോ ജൂൺ ആദ്യമോ, ചാരനിറത്തിലുള്ള തിമിംഗലങ്ങൾ റഷ്യൻ തീരത്ത് അവരുടെ വേനൽക്കാല തീറ്റതേടിയെത്തുന്നു. ശരത്കാലത്തിൽ, അവർ അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തേക്കും മെക്‌സിക്കോ തീരത്തെക്കും മടങ്ങിയെത്തുന്നു.
അതിന് മുമ്പ് ദക്ഷിണ ചൈനയിലേക്കും അവ നീങ്ങുന്നു. യുവ തിമിംഗലങ്ങൾ പലപ്പോഴും ലഗൂണുകളിൽ സമയം ചെലവഴിക്കുന്നു. അവിടെ അവർ കൊലയാളി തിമിംഗലങ്ങളുടെ ശ്രദ്ധയില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുന്നു. ചാരനിറത്തിലുള്ള തിമിംഗലത്തിന് ഒരു ദിവസം 1,200 കിലോഗ്രാമോളം ഭക്ഷണം അകത്താക്കും. 20-ാം നൂറ്റാണ്ടിന്‍റെ മധ്യത്തോടെ വാണിജ്യപരമായ മീൻപിടിത്തം മൂലം ഇവ ഗുരുതരമായ വംശനാശഭീഷണി നേരിടുന്നു.