പിതാവ് കിടപ്പുരോഗി, അമ്മ ക്യാന്‍സര്‍രോഗി; കുടുംബത്തിന്‍റെ തലവര മാറ്റി ഒരുനേരത്തെ ഭക്ഷണം
കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയില്‍ ഒരുനേരത്തെ ഭക്ഷണത്തിനായി കയ്യില്‍ അവശേഷിച്ച പണം ഉപയോഗിച്ച് വാങ്ങിയ ചിപ്പി ഒരു കുടുംബത്തിന്‍റെ തലവര മാറ്റി. അപൂര്‍വ്വയിനം മുത്താണ് ചിപ്പിക്കുള്ളില്‍ നിന്ന് തായ്വാന്‍ സ്വദേശിയായ യുവതിക്ക് ലഭിച്ചത്. അതും മെലോ പേള്‍ എന്നയിനത്തില്‍ ഏറ്റവും കൂടുതല്‍ വിലവരുന്ന ഓറഞ്ച് മുത്ത്.
കയ്യില്‍ പണമില്ലാതെ കഷ്ടപ്പെട്ടിരുന്ന വനിതയെ കോടിപതിയാക്കി ഒരു നേരത്തെ ഭക്ഷണം. 70 ബാത്ത്(163 രൂപ) ന് വാങ്ങിയ ചിപ്പിയ്ക്കുള്ളില്‍ നിന്ന് തായ്വാന്‍ സ്വദേശിയായ കോട്ച്ചാകോണ്‍ ടാന്‍റിവിവാറ്റ്കുള്‍ എന്ന യുവതിയ്ക്ക് ലഭിച്ചത് കോടികള്‍ള്‍ വിലമതിക്കുന്ന അപൂര്‍വ്വയിനം മുത്ത്.
ചിത്രത്തിന് കടപ്പാട് ViralPress
തായ്വാനിലെ സാറ്റണ്‍ പ്രവിശ്യയില്‍ ജനുവരിയിലാണ് സംഭവം. കടുത്ത സാമ്പത്തിക പരാധീനതയ്ക്കിടെയാണ് കയ്യില്‍ ശേഷിച്ച പണം ഉപയോഗിച്ച് യുവതി ഭക്ഷണത്തിനായി ചിപ്പി വാങ്ങിയത്. കറിവയ്ക്കാനായി മുറിക്കുന്നതിനിടയിലാണ് ഒരു ചിപ്പിക്കുള്ളില്‍ ഓറഞ്ച് നിറത്തിലുള്ള മുത്ത് പോലുള്ള വസ്തു ശ്രദ്ധയില്‍പ്പെടുന്നത്.
കല്ലാണ് എന്ന് കരുതി അത് മാറ്റി വച്ച ശേഷം യുവതി ചിപ്പി വച്ച് കറിയുണ്ടാക്കി. പിന്നീടാണ് ഈ വസ്തുവെന്താണ് എന്ന് യുവതി പരിശോധിക്കുന്നത്. പലരേയും കാണിച്ചപ്പോഴാണ് കല്ലാണെന്ന് കരുതി അവഗണിച്ച വസ്തു മുത്താണ് എന്ന് തിരിച്ചറിയുന്നത്. ആറ് ഗ്രാം ഭാരമുള്ള മെലോ പേള്‍ എന്ന അപൂര്‍വ്വയിനം മുത്താണ് ചിപ്പിക്കുള്ളില്‍ നിന്ന് യുവതിക്ക് ലഭിച്ചത്.
ചിത്രത്തിന് കടപ്പാട് ViralPress
1.5 സെന്‍റിമീറ്റര്‍ വ്യാസമുള്ള മുത്തിന് വിപണിയില്‍ വന്‍ വിലയാണുള്ളത്. അപൂര്‍വ്വയിനം മുത്ത് വിറ്റ് കിട്ടുന്ന പണം ഉപയോഗിച്ച് കുടുംബത്തെ സഹായിക്കാനും അമ്മയുടെ ചികിത്സയ്ക്കും ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും യുവതി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. യുവതിയുടെ പിതാവ് ആക്സിഡന്‍റില്‍ പരിക്കേറ്റ് കിടപ്പിലാണ്.
ചിത്രത്തിന് കടപ്പാട് ViralPress
ക്യാന്‍സര്‍ രോഗിയാണ് യുവതിയുടെ അമ്മ. മുത്തിന് ഉചിതമായ വില നല്‍കി വാങ്ങാന്‍ താല്‍പര്യമുള്ളവരെ കാത്തിരിക്കുകയാണ് യുവതി. മെലോ പേള്‍ വിഭാഗത്തില്‍ മങ്ങിയ തവിട്ടുനിറം മുതല്‍ ഓറഞ്ച് നിറം വരെ വിവിധയിനമാണുള്ളത്. ഇതില്‍ ഓറഞ്ച് നിറത്തിലുള്ളതാണ് യുവതിക്ക് ലഭിച്ചിരിക്കുന്നത്.
ചിത്രത്തിന് കടപ്പാട് ViralPress
തെക്കന്‍ ചൈനയിലെ കടല്‍ത്തീരത്ത് നിന്നും മ്യാന്‍മാര്‍ തീരത്ത് നിന്നുമാണ് സാധാരണ ഈയിനം മുത്ത് കാണാറുള്ളത്. വോലുറ്റിഡെ എന്ന കടല്‍ച്ചിപ്പിയിനത്തില്‍ നിന്നാണ് ഈയിനം മുത്ത് സാധാരണയായി കണ്ടെത്താറ്.
ചിത്രത്തിന് കടപ്പാട് ViralPress