നിത്യാനന്ദയുടെ 'കൈലാസ' രാജ്യം എന്താണ്; കൗതുകങ്ങള്‍ ഇങ്ങനെ
പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കലില്‍ വച്ച കേസില്‍ പ്രതിയായ ആള്‍ദൈവം നിത്യാനന്ദ ഇക്വഡോറില്‍ സ്വകാര്യ ദ്വീപ് വാങ്ങി സ്വന്തം 'രാജ്യം' സ്ഥാപിച്ചു. കൈലാസ എന്നാണ് പുതിയ രാജ്യത്തിന് നിത്യാനന്ദ നല്‍കിയിരിക്കുന്ന പേര്. കഴിഞ്ഞ മാസം 21നാണ് നിത്യാനന്ദ രാജ്യം വിട്ടതായി ഗുജറാത്ത് പൊലീസ് അറിയിച്ചത്. അഹമ്മദാബാദ് പൊലീസ് സൂപ്രണ്ട് ആര്‍ വി അസാരിയാണ് നിത്യാനന്ദ വിദേശത്തേക്ക് കടന്നതായി അറിയിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച വ്യക്തതയില്ലെന്നാണ് കേന്ദ്രം പറഞ്ഞിരുന്നത്. നിത്യാനന്ദയുടെ കൈലാസത്തിന്‍റെ പ്രത്യേകതകള്‍ എന്തെല്ലാമെന്ന് അറിയാം
ഇക്വഡോറിന്‍റെ അധീനതയിലുള്ള ഒരു പ്രൈവറ്റ് ദ്വീപ് പൈസയ്ക്ക് വാങ്ങിയാണ് നിത്യാനന്ത കൈലാസം ആരംഭിച്ചിരിക്കുന്നത്. രാജ്യ പ്രഖ്യാപനത്തിന് പിന്നാലെ ഇതിന് ഐക്യാരാഷ്ട്ര സഭ അംഗീകരത്തിനായി ഒരു അമേരിക്കന്‍ കമ്പനിയെ ഉപദേശകരായി നിയമിച്ചു.
സ്വന്തം രാജ്യത്ത് ഹിന്ദുത്വം ആചരിക്കാന്‍ കഴിയാതെ സ്വന്തം രാജ്യത്ത് നിന്നും പുറന്തള്ളപ്പെടുന്ന ഹിന്ദുക്കള്‍ക്ക് വേണ്ടിയുള്ള രാജ്യമാണിതെന്നാണ് രാജ്യത്തിന്‍റെ ആമുഖത്തില്‍ പറയുന്നത്
രാജ്യത്തിന്‍റെ ഔദ്യോഗിക ഭാഷകള്‍ ഇംഗ്ലീഷും, സംസ്കൃതവും തമിഴുമാണ്.
ഹിന്ദുക്കള്‍ക്ക് ഇന്ത്യയില്‍ സുരക്ഷിതത്വമില്ലെന്ന് നിത്യാനന്ദ പറയുന്നു.
സനാതന ധര്‍മ്മത്തില്‍ അടിസ്ഥാനമാക്കിയ ഭരണഘടന ഈ രാജ്യത്തിനുണ്ടാകും
രാജ്യസുരക്ഷ, ആഭ്യന്തരസുരക്ഷ, ധനകാര്യം, വ്യാപാരം, പാര്‍പ്പിടം, വിദ്യാഭ്യാസം, ടെക്നോളജി, ആരോഗ്യം, മാനുഷിക സേവനം, ആത്മീയ ഉന്നതി എന്നീ വകുപ്പുകള്‍ അടങ്ങുന്നതാണ് കൈലസത്തിലെ ഭരണകൂടം.
രാജ്യത്തിന്‍റെ ചിഹ്നം - പരമശിവന്‍, പരാശക്തി, നിത്യാനന്ദ, നന്ദി എന്നിവരാണ്.
കടുംകാവിയില്‍ ഇതെല്ലാം ഉള്‍പ്പെടുന്നതാണ് രാജ്യത്തിന്‍റെ പതാക.
ക്രിപ്റ്റോകറന്‍സി അംഗീകരിക്കുന്ന റിസര്‍വ് ബാങ്ക് കൈലാസത്തിനുണ്ട്
യൂണിവേഴ്സിറ്റിയും ആരംഭിക്കും.
നിത്യാനന്ത ടിവി എന്ന ചാനലുണ്ട്, ഒപ്പം തന്നെ Hinduism Now എന്ന ചാനലും, Nithyananda Times എന്ന പത്രവും ഉണ്ട്.
സ്വന്തമായി പാസ്പോര്‍ട്ട് ഈ രാജ്യത്തിനുണ്ട്.
ഐക്യാരാഷ്ട്ര സഭയോട് മൂന്ന് കാര്യങ്ങളാണ് നിത്യാനന്ദ ആവശ്യപ്പെടുന്നത്
നിത്യാനന്ദയുടെ രാജ്യത്തിലെ റിസര്‍വ് ബാങ്കിന് വേണ്ടി 6 ടണ്‍ സ്വര്‍ണ്ണം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്, നിത്യാനന്ദയ്ക്ക് ഭക്തന്മാര്‍ നല്‍കിയതാണ് ഇതുപോലും.