മാസ്‌കിന് പകരം പാമ്പിനെ ഉപയോഗിച്ച് വായും മൂക്കും മറച്ച് യുവാവ് ബസില്‍; ആദ്യം ഞെട്ടല്‍, പിന്നീട് തമാശ
മാസ്‌കിന് പകരം പാമ്പിനെ ചുറ്റിയാല്‍ എങ്ങനെയിരിക്കും. ആലോചിക്കുമ്പോള്‍ തന്നെ ഒരു തരിപ്പ് അനുഭപ്പെടുന്നില്ലേ. എന്നാല്‍ അങ്ങനെയൊരു കാര്യം ചെയ്തിരിക്കുകയാണ് ബ്രിട്ടനില്‍. പൊതു ഗതാഗത സംവിധാനത്തില്‍ മാസ്‌ക് ധരിക്കണമെന്ന ഉത്തരവിനെ കളിയാക്കിയാണ് ഇയാള്‍ മാസ്‌കിന് പകരം പാമ്പിനെ ഉപയോഗിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും വൈറലായി.
കൊവിഡ് പ്രതിരോധത്തിനായി ധരിക്കുന്ന മാസ്‌കിന് പകരം ജീവനുള്ള പാമ്പിനെ ധരിച്ച് ബസില്‍ കയറി യുവാവ്. ബ്രിട്ടനിലാണ് സംഭവം. സ്വിന്‍ടനില്‍ നിന്ന് മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ട ബസിലാണ് യുവാവ് പാമ്പിനെ മുഖത്ത് ചുറ്റി സാല്‍ഫോര്‍ഡില്‍നിന്ന് ബസില്‍ കയറിയത്.
കൂറ്റന്‍ പാമ്പിന്റെ ഒരുഭാഗം കഴുത്തില്‍ ചുറ്റി, മറ്റൊരു ഭാഗം വായും മൂക്കും മറക്കുന്ന തരത്തിലും ചുറ്റിയായിരുന്നു യുവാവ് ബസില്‍ കയറിയത്. പാമ്പുമായി ഇയാള്‍ കയറിയ ഉടന്‍ മറ്റ് യാത്രക്കാര്‍ ഭയന്ന് അലറിവിളിച്ചു. എന്നാല്‍ പിന്നീട് യാത്രക്കാരുടെ ഭയം മാറി.
കൊവിഡ് നിയന്ത്രണങ്ങളെ കളിയാക്കിയാണ് ഇയാള്‍ മാസ്‌കിന് പകരം പാമ്പിനെ ഉപയോഗിച്ചത്. പിന്നീട് ഇയാള്‍ പാമ്പിനെ ബസില്‍ കമ്പിയില്‍ വെച്ചു. ബ്രിട്ടനില്‍ പൊതുഗതാഗതത്തില്‍ മാസ്‌ക് ഉപയോഗിക്കുന്നത് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. പലരും ഇയാളുടെ പ്രവൃത്തിയെ തമാശയോടെയാണ് കണ്ടത്. പാമ്പ് മറ്റ് യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കിയില്ലെന്നും ഇവര്‍ പറയുന്നു.
അതേ സമയം ഇയാളുടെ നടപടിക്കെതിരെ അധികൃതര്‍ രംഗത്തെത്തി. ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള അടവായിരുന്നെന്നും മാസ്‌കിന് പകരം പാമ്പിനെയല്ല ധരിക്കേണ്ടതെന്നും അധികൃതര്‍ അറിയിച്ചു. ഇയാള്‍ മാസ്‌ക് ധരിച്ചിട്ടുണ്ടായിരുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു.
സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. ഇയാള്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അധികൃതര്‍ പറഞ്ഞു.